മുംബൈ: കള്ളപ്പണ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബലിൻെറ ആശുപത്രി വാസത്തിൻെറ ഫോട്ടോ പുറത്ത്. അറസ്റ്റിലായി ആറാഴ്ച കഴിഞ്ഞ ശേഷം പുറത്തുവന്ന ഫോട്ടോയിൽ ഭുജ്ബലിന് വളരയെധികം മാറ്റങ്ങൾ ദൃശ്യമാണ്. മുംബൈ സെൻറ് ജോർജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം ഒരു വീൽചെയറിൽ ഇരിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നത്. വെളുത്ത താടിയും മുടിയും അടഞ്ഞ കണ്ണുകളും അലസമായ വസ്ത്രധാരണവും കാണിക്കുന്നതാണ് പുതിയ ഫോട്ടോ. നെഞ്ചു വേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന് പുനര്‍ നിര്‍മാണം, വിദ്യാഭ്യാസ ട്രസ്റ്റിന് നഗരത്തിലെ കലീനയില്‍ ഭൂമി അനുവദിച്ചത് എന്നിവയിലൂടെ നേടിയ പണം വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഭുജ്ബലിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യാണ് അഴിമതി കേസുകള്‍ അന്വേഷിക്കുന്നത്.
മുംബൈ, നവി മുംബൈ, നാസിക് എന്നിവിടങ്ങളിലുള്ള ഭുജ്ബലിന്‍െറ ഓഫീസുകളിലും വീടുകളിലും ഫാം ഹൗസുകളിലും റെയ്ഡ് നടത്തിയ എ.സി.ബി, കേസുമായി ബന്ധപ്പെട്ട രേഖകളും ആഭരണങ്ങളും കണ്ടെടുത്തിരുന്നു. എ.സി.ബി നല്കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിൽ ഭുജ്ബലിനും മകനും എം.എല്‍.എയുമായ പങ്കജ് ഭുജ്ബലിനും സഹോദര പുത്രനും മുന്‍ എം.പിയുമായ സമീര്‍ ഭുജ്ബലിനും മറ്റ് 14 പേര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുകയായിരുന്നു. 62ഓളം വ്യാജ കമ്പനികളിലൂടെ 800 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.