രാജ്യത്ത് വര്‍ഷന്തോറും പത്ത് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ മരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഷന്തോറും പത്ത് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ മരിക്കുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ലോക്സഭയില്‍ പറഞ്ഞു. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള  കുഞ്ഞുങ്ങളാണ് മരിക്കുന്നതില്‍ അധികവും. നേരത്തെയുള്ള ജനനവും അണുബാധയുമാണ് മരണകാരണം. ഇതില്‍ പകുതിയിലധികം മരണവും സംഭവിക്കുന്നത് കുഞ്ഞ് ജനിച്ച് 28 ദിവസങ്ങള്‍ക്കുള്ളിലാണ്. നവജാതശിശുക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുള്ള  ഇലക്ട്രോണിക് വാക്സിന്‍ ഇന്‍റലിജന്‍സ് നെറ്റ്വര്‍ക്കിന് തുടക്കംകുറിച്ചതായും അദ്ദേഹം പറഞ്ഞു.  


2013ലെ കണക്കുകള്‍ പ്രകാരം 1000 കുഞ്ഞുങ്ങളില്‍ 40 കുഞ്ഞുങ്ങള്‍ വിവിധകാരണങ്ങള്‍ മൂലം മരിക്കുന്നുണ്ട്. ഇതില്‍  28 കുഞ്ഞുങ്ങള്‍ നവജാത ശിശുക്കളാണ്. രാജ്യത്ത് നവജാതശിശുക്കളുടെ മരണം കൂടുതല്‍  നടക്കുന്ന 184 ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി നവജാതശിശു ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.