ന്യൂഡൽഹി: അഗ്സ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ തനിക്കെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തനിനാൽ ആരോപണങ്ങളെ ഭയക്കുന്നില്ല. കഴിഞ്ഞ രണ്ട്വർഷമായി അധികാരത്തിൽ ഉണ്ടായിരുന്നിട്ടും കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാതിരുന്നത് എന്താണെന്നും സോണിയ ചോദിച്ചു. വിഷയം ബി.ജെ.പി പാർലമെൻറിൽ ആയുധമാക്കിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം.
അന്വേഷണം പൂർത്തിയാവുേമ്പാൾ സത്യം പുറത്തുവരും. തെളിവുകളില്ലാതെ ആരോപണമുന്നയിക്കുന്നത് വ്യക്തികളെ സ്വഭാവഹത്യ ചെയ്യാനുള്ള ബി.ജെ.പിയുടെ ശ്രമത്തിെൻറ ഭാഗമാണെന്നും സോണിയ പറഞ്ഞു.
രാവിലെ രാജ്യസഭ ചേര്‍ന്ന ഉടന്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിഷയം സഭയില്‍ ചര്‍ച്ചക്കെടുത്തു. ഇടപാടില്‍ സോണിയാ ഗാന്ധി കോഴ വാങ്ങിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് അംഗങ്ങൾ സഭ നിയന്ത്രിച്ചിരുന്ന രാജ്യസഭ ഉപാധ്യക്ഷെൻറ േപാഡിയത്തിലേക്കും പാഞ്ഞടുത്തു. സുബ്രഹ്മണ്യൻ സ്വാമി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പിന്നീട് സോണിയയുടെ പേര് രേഖകളിൽ നിന്നു നീക്കിയതായി പിജെ കുര്യൻ അറിയിച്ചു.
വി.വി.ഐ.പികൾക്ക് വേണ്ടി 2010ൽ അഗസ്റ്റ വെസ്റ്റ്ലാൻഡുമായി നടത്തിയ ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇറ്റാലിയൻ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചു പരാമർശമുണ്ടെന്ന റിപ്പോർട്ടാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയത്. ഇറ്റാലിയന്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ച രേഖകളിലെ സിക്നോര ഗാന്ധി സോണിയ ഗാന്ധിയാണെന്നാണ് ബിെജപി ആരോപണം.
ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർെപ്പടുത്തിയ േകന്ദ്രസർക്കാർ നടപടിയിൽ പാർലമെൻറിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിനെതിരെ അഗസ്റ്റ വെസ്റ്റ്ലാൻഡ് റിപ്പോർട്ട് ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.