ബംഗളൂരുവിൽ കാമുകിയെ കുത്തിക്കൊന്ന കേസ്: റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി ഫോൺ സ്വിച്ച്ഓഫ് ചെയ്തതായി പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ കണ്ണൂർ സ്വദേശി ആരവ് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കർണാടക പൊലീസ്. അ​സം സ്വ​ദേ​ശി​നി മാ​യ ഗൊ​ഗോ​യാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ റോ​യ​ല്‍ ലി​വി​ങ്സ് അ​പ്പാ​ർ​ട്​​മെ​ന്‍റി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. ശനിയാഴ്ചയാണ് രണ്ടുപേരും ചേർന്ന് സ​ർ​വി​സ് അ​പാ​ർ​ട്​​മെ​ന്‍റി​ല്‍ മു​റി​യെ​ടു​ത്ത​ത്.

അ​ന്ന് രാ​ത്രി ആരവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊ​ല ന​ട​ത്തി​യ ശേ​ഷം ആ​ര​വ് ദി​വ​സം മു​ഴു​വ​ൻ ആ മു​റി​യി​ല്‍ ത​ന്നെ ക​ഴി​ഞ്ഞു. പിറ്റേന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ന് പു​റ​ത്തു​പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ട്ടി​ല്ല. ചെക്ക് ഇൻ ചെയ്‌തപ്പോഴാണോ അതിനു ശേഷമാണോ ആരവ് യുവതിയെ കൊല്ലാൻ പദ്ധതിയിട്ടതെന്ന് ബംഗളൂരു പോലീസിന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കുറ്റകൃത്യം ചെയ്യുന്നതിനായി രണ്ടാം ദിവസം കത്തി വാങ്ങാൻ പ്രതി ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോയിരിക്കാമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആരവ് നൈലോൺ കയർ മുറിയിലേക്ക് കൊണ്ടുവന്നത് കൊലപാതകത്തിനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഹോട്ടൽ വിട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത ആരവിനെ ബംഗളൂരു പോലീസ് തിരയുകയാണ്. ഒരു സംഘം ആരവ് പോയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്.

കണ്ണൂരിലെ വീട്ടിൽ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന് കണ്ണൂരിൽ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷണ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ആറ് മാസമായി യുവതിയുമായി ആരവിന് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

അപ്പാർട്മെന്‍റിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എച്ച്.എസ്.ആർ ലേഔട്ടിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് മായ ഗൊഗോയി.

Tags:    
News Summary - Girlfriend's stabbing case in Bengaluru: Police said the accused switched off his phone when he reached the railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.