ഇസ്ലാമാബാദ്: കോഹിനൂര്‍ രത്നം തിരിച്ചെത്തിക്കാൻ കഴിയില്ലെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ലാഹോര്‍ ഹൈകോടതിയെ അറിയിച്ചു. 1849ല്‍ മഹാരാജാ രഞ്ജിത് സിങും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം രത്നം ബ്രിട്ടന് നല്‍കിയെന്നാണ് പാക് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ജാവേദ് ഇഖ്ബാല്‍ ജാഫ്രി എന്നയാളുടെ ഹരജിയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ രഞ്ജിത് സിങിന്‍െറ ചെറുമകന്‍ ദലീപ് സിങില്‍ നിന്ന് ബലം പ്രയോഗിച്ച് രത്നം കൈവശപ്പെടുത്തുകയിരുന്നു. 1953ലാണ് രത്നം എലിസബത്ത് രാജ്ഞിയുടെ കിരീടത്തിന്‍െറ ഭാഗമായത്. ഇതില്‍ യാതൊരു അവകാശവുമില്ലെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.
സര്‍ക്കാര്‍ നിലപാടിനെതിരെ ഹരജിക്കാരന്‍ രംഗത്ത് വരുകയും ഇരു രാജ്യങ്ങളും ഭൂമിയുടെ കരാറില്‍ ഒപ്പുവെച്ചപ്പോള്‍ ഇങ്ങനെയൊരു കരാറുണ്ടായിരുന്നില്ലെന്നും വാദിച്ചു. ഇരുവരുടെയും വാദം കേട്ട കോടതി രജ്ഞിത് സിങും ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള കരാറിന്‍െറ പകര്‍പ്പ് മെയ് രണ്ടിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ബ്രിട്ടന്‍െറ കൈവശമുള്ള രത്നത്തിന് ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.
നേരത്തെ രത്നം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു. രത്നം തിരികെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ട സന്ദര്‍ഭത്തിലായിരുന്നു കേന്ദ്രത്തിന്‍െറ ചുവടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.