ധര്‍മശാല സമ്മേളനം: രണ്ട് ആക്ടിവിസ്റ്റുകളുടെകൂടി വിസ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: ചൈന ഭീകവാദിയാണെന്ന് മുദ്രകുത്തിയ ഉയിഗൂര്‍ പ്രവാസി നേതാവിന്‍െറ വിസ റദ്ദാക്കിയതിനു പിന്നാലെ ഈമാസം ധര്‍മശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കേണ്ട രണ്ടു വിമത ചൈനീസ് ആക്ടിവിസ്റ്റുകളുടെകൂടി വിസ ഇന്ത്യ റദ്ദാക്കി. ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റേ വോങ്, ട്വിയാന്‍മെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തിലെ നേതാവ് ലൂ ജിഗ്വ എന്നിവരുടെ വിസയാണ് കഴിഞ്ഞദിവസം റദ്ദ്ചെയ്തത്.
 ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ന്യൂയോര്‍ക് ജെ.എഫ്.കെ വിമാനത്താവളത്തിലത്തെിയപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞാണ് വിവരം അറിഞ്ഞതെന്ന് ലൂ പറഞ്ഞു. ഈ ആഴ്ച ആദ്യമാണ് ചൈനയിലെ വംശീയന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകളുടെ അവകാശപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ദോല്‍ഖന്‍ ഇസായുടെ വിസ റദ്ദാക്കിയത്. ഇന്‍റര്‍പോളിന്‍െറ റെഡ്കോര്‍ണര്‍ നോട്ടീസ് ഉണ്ടെന്നതായിരുന്നു ഇദ്ദേഹത്തിന് പ്രവേശ അനുമതി റദ്ദാക്കിയതിന് കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.
 വിവിധ മതവംശീയ സംഘങ്ങള്‍ക്കിടയില്‍ മാറ്റംകൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെയാണ് ധര്‍മശാലയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.