മാധ്യമ സ്വാതന്ത്ര്യം: രാഹുലിന്റെ പിന്തുണ തേടി എഡിറ്റേഴ്സ് ഗിൽഡ്

ന്യൂഡൽഹി: മാധ്യമ സ്വാതന്ത്ര്യവുമായും വിവരാവകാശവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സഹായം തേടി എഡിറ്റേഴ്സ് ഗിൽഡ്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് എഡിറ്റേഴ്സ് ഗിൽഡിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് സംഘടന രാഹുലിന് കത്തയക്കുകയും ചെയ്തു.

പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ മീഡിയകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടെന്ന് സംഘടന കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, ബ്രോഡ്കാസ്റ്റ് സർവീസ് റെഗുലേഷൻ ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കൽസ് ആക്ട്, ഐ.ടി റൂൾസ് 2021 എന്നീ നിയമങ്ങളിലുള്ള ആശങ്കയും അവർ പങ്കുവെക്കുന്നുണ്ട്.

സ്വതന്ത്ര്യമായിട്ടുള്ള മാധ്യമ സംവിധാനം നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു. നിയമങ്ങളിലൂടെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിയമാനുസൃതമായ പത്രപ്രവർത്തനം നിയമങ്ങളിലൂടെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി സർക്കാറിന്റെ വിവിധ സംവിധാനങ്ങൾക്ക് വലിയ അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നും എഡിറ്റേഴ്സ് ഗിൽഡ് പറയുന്നു.

Tags:    
News Summary - Editors Guild seeks Rahul’s support in raising issues of press freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.