കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഉദ്ധരിച്ച് ട്വിറ്ററില്‍ വിവാദ പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് വിവാദത്തില്‍. രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവാദ പരാമര്‍ശമുള്ളത്. ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍ നിലം കുലുങ്ങും’- ഭാരത്രത്ന രാജീവ് ഗാന്ധി- എന്ന ട്വീറ്റാണ് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. 1984ല്‍ ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.
എന്നാല്‍, അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് ആദിര്‍ ചൗധരി പറഞ്ഞു. പാര്‍ട്ടിയെയും രാജീവ് ഗാന്ധിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെങ്കിലും ചെയ്തതാവാം ഇത്. ഇത്തരം ശ്രമങ്ങള്‍ കുറ്റകരമാണ്. അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദമായതിനെ തുടര്‍ന്ന് ട്വീറ്റ് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.