കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്

 പാട്ന: കേന്ദ്രസഹമന്ത്രി രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്. സാരമായി പരിക്കേറ്റ മന്ത്രിയെ പാട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റൂഡിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  
ഞായറാഴ്ച ഉച്ചക്കുശേഷം ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നും പാട്നയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സാരണിലെ ഛാപ്രയില്‍ ഒൗദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു അദ്ദേഹം. തിരിച്ച് പാട്നയിലേക്കുള്ള യാത്രക്കിടെയാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
കേന്ദ്രമന്ത്രി സഭയില്‍ നൈപുണ്യ വികസന സഹമന്ത്രിയാണ് റൂഡി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.