ന്യൂഡൽഹി: സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സംഘർങ്ങൾക്ക് പിന്നിൽ പാകിസ്താനാണെന്ന് മെഹ്ബൂബ ആരോപിച്ചു. തെരുവുകളിൽ പ്രക്ഷോഭം നടത്തുന്നവരോട് തനിക്ക് ഒരു അവസരം തരണമെന്ന് മെഹ്ബൂബ അഭ്യർഥിച്ചു.
‘തെരുവിൽ പ്രക്ഷോഭം നടത്തുന്നവരോട് എനിക്കൊരു അഭ്യർഥനയുണ്ട്. നിങ്ങൾക് എന്നോടും എനിക്ക് നിങ്ങളോടും ദേഷ്യമുണ്ടാവാം. എന്നാൽ നിങ്ങൾ എനിക്ക് ഒരു അവസരം തരണം. സമാധാനം ആഗ്രഹിക്കുന്നവരുമായി ചർച്ചനടത്തുന്നതന് ഞാൻ അനുകൂലമാണ്. ആ –മെഹ്ബൂബ അഭ്യർഥിച്ചു.
കശ്മീരിൽ ബി.ജെ.പിയുമായി പി.ഡി.പി ഉണ്ടാക്കിയ സഖ്യത്തിലെ കരാറുകൾ പാലിക്കപ്പെടുന്നില്ലെന്ന് മെഹ്ബൂബ പരാതിപ്പെട്ടു. ഇക്കാര്യം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായും മെഹ്ബൂബ പറഞ്ഞു
ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നാണ് കശ്മീരിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഷർഷത്തെ തുടർന്ന് കശ്മീരിൽ 49 ദിവസമായി കർഫ്യൂ തുടരുകയാണ്. കശ്മീരിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.