മുംബൈ: ആഭ്യന്തര സുരക്ഷയുടെ പേരില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍േറണല്‍ സെക്യൂരിറ്റി ആക്ട് ബില്‍ ജനാധിപത്യ വിരുദ്ധവും അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതി സൃഷ്ടിക്കുന്നതുമാണെന്ന് ആക്ഷേപം. ബില്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതും പൗരന്‍െറ സൈ്വരവിഹാരത്തിന് തടയിടുന്നതുമാണെന്നാണ് ആരോപണം. കരടുബില്‍ ജനാഭിപ്രായത്തിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീകരത, സാമുദായിക-ജാതീയ കലാപം തുടങ്ങിയ വെല്ലുവിളി നേരിടാനാണ് നിയമമെന്നാണ് സര്‍ക്കാര്‍ വാദം.
പൊതുപരിപാടികള്‍ നടക്കുന്നിടങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കുക, പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുക, സി.സി.ടി.വി ദൃശ്യങ്ങള്‍ ഒരു മാസം സൂക്ഷിക്കുക, റെയില്‍വേ സ്റ്റേഷനുകളിലും മാളുകളിലും സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലും സുരക്ഷാ പരിശോധന നിര്‍ബന്ധമാക്കുക, നൂറിലേറെ പേര്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്ക് പ്രത്യേകം അനുമതി നേടുക, സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്തെുന്ന പ്രത്യേക സുരക്ഷാമേഖലകളില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണക്കില്‍ കവിഞ്ഞ പണവുമായുള്ള സഞ്ചാരമോ വാസമോ പാടില്ല തുടങ്ങിയ ചട്ടങ്ങളാണ് പുതിയ നിയമത്തില്‍.സുരക്ഷയുടെ പേരില്‍ അടിയന്തരാവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് തടയേണ്ടതുണ്ടെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന പറഞ്ഞു.
മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയാണ് പാര്‍ട്ടി നയം വ്യക്തമാക്കിയത്. അടിയന്തരാവസ്ഥ നടപ്പാക്കണമെങ്കില്‍ ആദ്യം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആദിവാസികള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിലോ കശ്മീരിലോ ആവട്ടെയെന്ന് മുഖപ്രസംഗം ബി.ജെ.പിയെ പരിഹസിക്കുകയും ചെയ്യുന്നു. നൂറിലേറെ ആരാധകര്‍ അമിതാഭ് ബച്ചനെ പിന്തുടരുകയോ പാര്‍ട്ടി കാര്യാലയത്തിന് മുന്നില്‍ അണികള്‍ ഒത്തുചേരുകയോ ചെയ്താല്‍ അവരെ അറസ്റ്റ് ചെയ്യുമോ എന്നും ചോദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.