കശ്മീരിലെ ഓരോ ജീവനും രാഷ്ട്രത്തിന്‍േറത് –മോദി

ന്യൂഡല്‍ഹി: യുവാക്കളുടേതായാലും സൈനികരുടേതായാലും കശ്മീരില്‍ നഷ്ടപ്പെടുന്ന ഓരോ ജീവനും രാഷ്ട്രത്തിന്‍െറ ജീവനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്ളെറിയാന്‍ കുട്ടികളെ തള്ളിവിടുന്നവര്‍ക്ക് ഒരു നാള്‍ ഉത്തരം പറയേണ്ടിവരുമെന്നും മോദി ഓര്‍മിപ്പിച്ചു.കശ്മീര്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തിലത്തെിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് വിവിധ രാജ്യതലസ്ഥാനങ്ങളിലേക്ക് പാര്‍ലമെന്‍േററിയന്മാരെ വിടുമെന്ന് പ്രഖ്യാപിച്ചതിന് പിറകെയാണ് 51 ദിവസമായി തുടരുന്ന കശ്മീരിലെ സംഘര്‍ഷത്തെ കുറിച്ച് തന്‍െറ 23ാം ‘മന്‍ കീ ബാത്’ പരിപാടിയില്‍ മോദി സംസാരിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ ശബ്ദത്തിലാണ് കശ്മീരിനെ കുറിച്ച്  സംസാരിച്ചതെന്ന് മോദി തുടര്‍ന്നു. ലോകത്തിനും വിഘടനവാദികള്‍ക്കും കശ്മീരി ജനതക്കും ശക്തമായ സന്ദേശമാണ് ഇത് നല്‍കിയത്. കശ്മീരിലെ കക്ഷികളുമായി നടത്തിയ ആശയവിനിമയത്തില്‍നിന്ന് ഐക്യവും സ്നേഹവുമാണ് കശ്മീര്‍ പ്രശ്നം നേരിടുന്നതിനുള്ള അടിസ്ഥാന മന്ത്രമെന്ന് താന്‍ മനസ്സിലാക്കിയതായി മോദി പറഞ്ഞു. കശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ സംസാരിച്ചു.

കശ്മീരിലെ പൗരന്മാരോട് നമുക്കുള്ള അനുഭാവവും വ്യക്തമാക്കപ്പെട്ടു. യുവാക്കളുടേതായാലും സൈനികരുടേതായാലും കശ്മീരില്‍ നഷ്ടപ്പെടുന്ന ഓരോ ജീവനും രാഷ്ട്രത്തിന്‍െറ ജീവനാണ്. നമ്മുടെ സ്വന്തക്കാരുടേതാണ്. നമ്മുടെ നാടിന്‍േറതുമാണ്. ഈ കുട്ടികളെ മുന്നോട്ടു തള്ളി വിട്ട് കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നെങ്കിലും ഈ നിരപരാധികളായ കുട്ടികളോട് ഉത്തരം പറയേണ്ടി വരും.റിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രകടനത്തെ കുറിച്ച് സംസാരിച്ച മോദി കായികമേഖല സമയം കളയലാണെന്ന ധാരണ മാറിയെന്ന് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ഒളിമ്പിക്സുകളില്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്  കര്‍മസമിതിയെ നിയോഗിച്ചിട്ടുണ്ട്. പി.വി. സിന്ധുവിന്‍െറ കോച്ച് പി. ഗോപീചന്ദിനെ പ്രധാനമന്ത്രി പ്രശംസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.