മാംസഭക്ഷണം കഴിക്കുന്നതിനാല്‍ ഫ്ളാറ്റ് നിഷേധിച്ചെന്ന്

മുംബൈ: മാംസം ഭക്ഷിക്കുമെന്നതിനാല്‍ നഗരത്തിലെ പ്രമുഖ കെട്ടിട നിര്‍മാണ കമ്പനി ഫ്ളാറ്റ് നിഷേധിച്ചെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) കോര്‍പറേറ്റുകളുടെ പരാതി. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗം സന്തോഷ് ധുരിയാണ് ദാദര്‍ പൊലീസില്‍ പരാതി നല്‍കിയത്. ശ്രീധം ഗ്രൂപ് പണിത പശ്ചിമ ഗോരെഗാവിലെ ശ്രീധം ക്ളാസിക് കെട്ടിടത്തിലാണ് ഫ്ളാറ്റ് നിഷേധിച്ചതെന്നാണ് പരാതി.

ഫ്ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ചെയ്തപ്പോള്‍ കമ്പനിയിലെ ജീവനക്കാരി താന്‍ സസ്യഭുക്കാണോ എന്ന് ചോദിക്കുകയായിരുന്നു. അല്ളെന്ന്, പറഞ്ഞപ്പോള്‍ മാംസം ഭക്ഷിക്കുന്നവര്‍ക്ക് ഫ്ളാറ്റ് നല്‍കില്ളെന്നായിരുന്നു മറുപടി. ജീവനക്കാരിയുമായുള്ള സംഭാഷണം പകര്‍ത്തിയ സീഡിയും പരാതിക്കൊപ്പം പൊലീസില്‍ നല്‍കിയതായി സന്തോഷ് ധുരി പറഞ്ഞു. സംഭവം ശ്രീധം ഗ്രൂപ് നിഷേധിച്ചു. ചിലര്‍ തങ്ങള്‍ക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നാണ് കമ്പനിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.