ചണ്ഡിഗഢ്: ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആൾ ദൈവവുമായ ഗുർമിത് റാം റഹിമിന് കായിക വികസനത്തിനെന്നപേരിൽ 50 ലക്ഷം രൂപ അനുവദിച്ച ഹരിയാന കായിക മന്ത്രി അനിൽ വിജ് വിവാദത്തിൽ. ദേര സച്ച ആസ്ഥാനത്ത് തിരംഗ റുമാൽ ചു എന്ന കായിന ഇനം കാണാൻ ഇടയായതിനെ തുർന്നാണ് അനിൽ വിജ് സംസ്ഥാന സർക്കാറിെൻറ ഫണ്ടിൽ നിന്ന് പണം അനുവദിച്ചത്.
കബഡി, ഖോ–ഖോ,ഗുസ്തി എന്നീ ഇനങ്ങളുടെ പ്രോത്സാഹനത്തിനാണ് പണം അനുവദിച്ചത്. അടുത്ത ഒളിമ്പിക്സിന് താരങ്ങളെ പരിശീലിപ്പിക്കാൻ ഫണ്ട് സഹായകമാവുമെന്ന് കായിക മന്ത്രി അനിൽ വിജ് പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ ഇൗ സ്ഥാപനത്തിൽ നിന്നുള്ള കളിക്കാർ രാജ്യത്തിന് വേണ്ടി മെഡൽ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കബഡി, ഖോ–ഖോ,ഗുസ്തി എന്നീ ഇനങ്ങൾ സമന്വയിപ്പിച്ചാണ് ഗുർമീത് റാം റഹിം തിരംഗ റുമാൽ ചു എന്ന കായിക ഇനം വികസിപ്പിച്ചത്. ദേര സച്ചയിൽ ഒഴികെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മത്സര ഇനമായി തിരംഗ റുമാൽ ചു അംഗീകരിക്കപ്പെട്ടിട്ടില്ല. ഗ്രാമ പ്രദേശങ്ങളിൽ കായികമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാമന്നാണ് ഗുർമിത് റാം പറയുന്നു. ആർഭാട ജീവിതം നയിക്കുന്ന ദേര സച്ച തലവൻ ഗുർമിത് റാം മെസഞ്ചർ ഒാഫ് ഗോഡ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം, കായിക മന്ത്രി വിജിെൻറ നടപടിയെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. എന്തിനെയും എതിർക്കുക എന്നതാണ് പ്രതിപക്ഷത്തിെൻറ ജോലിയെന്നും അതിനാൽ ഇൗ വിഷയത്തിൽ ഒന്നും പറയാനില്ലെന്നും വിജ് പറഞ്ഞു.
ഹരിയാന താരങ്ങളെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പൊതുഖജനാവിൽ നിന്നും പണംമുടക്കി അനിൽ വിജ് ഉദ്യോഗസ്ഥരോടൊപ്പം റിയോ ഒളിമ്പിക്സിനെത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.