ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് അഞ്ച് വർഷം തടവും 50 ലക്ഷം പിഴയും ലഭിക്കാവുന്ന നിയമം കൊണ്ടുവരാൻ നീക്കം.
30 വർഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015ൽ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു. മന്ത്രിമാരടങ്ങുന്ന ഈ കമ്മിറ്റി ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
കമ്മിറ്റി റിപ്പോർട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും ഈ നിർദേശം അംഗീകരിച്ചിരിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് തടവും പിഴയും നൽകുന്ന കാര്യത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും യോജിപ്പാണ് ഉള്ളത്. കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദ് ചെയ്യാനോ വ്യവസ്ഥ ചെയ്യുന്ന നിയമമായിരിക്കും ഇത് സംബന്ധിച്ച് നിലവിൽ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.