മഹാരാഷ്ട്രയില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇനി പരോളില്ല

മുംബൈ: ബലാത്സംഗകേസില്‍ ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ളെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബാലത്സംഗം, കൊലപാതകം, കുട്ടികളെ കടത്തികൊണ്ടുപോകല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ ശിക്ഷ കഴിയുന്നതു വരെ ജയിലില്‍ നിന്ന് പുറത്തുവിടില്ളെന്ന നിയമം പുതുക്കിയ ജയില്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.  

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന പ്രതികളുടെ പരോള്‍ അപേക്ഷ കഴിഞ്ഞ ആഴ്ച ആഭ്യന്തര വകുപ്പ് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ജയില്‍ചട്ടങ്ങള്‍ പുതുക്കുന്നതുവരെ പരോള്‍ അനുവദിക്കരുതെന്ന് ജയിലില്‍ വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

മുംബൈയിലെ അഡ്വക്കറ്റ് പല്ലവി പുര്‍കായസ്തയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സജാദ് മുഗല്‍ പരോളിലിറങ്ങി രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജയില്‍ ചട്ടങ്ങളില്‍ അടിയന്തര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. നാസിക് ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ പരോളിലിറങ്ങി മുങ്ങിയത്. തുടര്‍ന്ന് ജയില്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും സജാദിന് പരോള്‍ അനുവദിച്ച ജീവനക്കാര്‍ കുറ്റക്കാരെന്ന് കണ്ടത്തെുകയും ചെയ്തിരുന്നു. സജാദിനെ ആദ്യം പാര്‍പ്പിച്ചിരുന്ന ജയിലില്‍ നിന്ന് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. 

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയിലെ കോര്‍പറേറ്റ് ലോയറായ പല്ലവിയെ(25) ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പല്ലവി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍്റിലെ സെക്യൂരിറ്റി ജീവനക്കാരാനായിരുന്നു സജാദ്.  കേസില്‍ 2014 ലാണ് മുംബൈ കോടതി  ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പരോളില്‍ ഇറങ്ങി രക്ഷപ്പെട്ട സജാദിനു വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. 
1993 ലെ ബോംബെ സ്ഫോടന കേസില്‍ ബോളിവുഡ് താരം സജ്ഞയ് ദത്തിന് മുംബൈ ഹൈകോടതി പരോള്‍ കാലാവധി നീട്ടി നല്‍കിയത് വിവേചനമാണെന്നും താരമെന്ന നിലയില്‍ അമിതപരിഗണന നല്‍കിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.