ഹരിയാന ഭൂമിയിടപാട്: മുന്‍ മുഖ്യമന്ത്രി ഹൂഡ കുറ്റക്കാരനെന്ന് ദിംഗ്ര കമ്മീഷന്‍ 

ന്യൂഡല്‍ഹി: ഹരിയാന ഭൂമിയിടപാടില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ്  ഹൂഡ കുറ്റക്കാരനെന്ന് ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍. സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി,  റിയല്‍ എസ്റ്റേറ് കമ്പനി ഡി.എല്‍.എഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 
ഗുഡ്ഗാവില്‍ റോബര്‍ട്ട് വാദ്രക്ക് ഭൂമി നല്‍കിയതുള്‍പ്പെടെ  250 ലൈസന്‍സുകള്‍  അനുവദിച്ചത് സംബന്ധിച്ചാണ് ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ഭൂമി വകുപ്പ് മാറ്റിയാണ് ഹൂഡ സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. കമ്മീഷന്‍്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. 

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കെതിരെയും നടപടിക്ക് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. നേരത്തെ ദിംഗ്ര കമ്മീഷന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട്  ഹൂഡക്ക് അയച്ച സമന്‍സ് അദ്ദേഹം കൈപ്പറ്റിയിരുന്നില്ല. 
ഹരിയാനയിലെ മനേസറില്‍ വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചുവിറ്റിരുന്നു. 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി.എല്‍.എഫിന് മറിച്ചുവിറ്റത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.