മഹാരാഷ്​ട്രയിൽ 14 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

മുംബൈ: കൊങ്കണ്‍ മേഖലയിലെ റായ്ഗഢ് ജില്ലയിലുള്ള മുറുദ് ജഞ്ചീര ബീച്ചില്‍ 10 പെണ്‍കുട്ടികളടക്കം 14 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി. തിങ്കളാഴ്ച ഉച്ചയോടെയാണ്  വിനോദയാത്രക്കത്തെിയ പുണെ ആബിദ ഇനംദാര്‍ കൊളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ ദുരന്തത്തില്‍പെട്ടത്. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥികളെ തിരമാലകള്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 19- 23 പ്രായമുള്ളവരാണ് അപകടത്തില്‍ പെട്ടത്. 143ഓളം വിദ്യാര്‍ഥികളും 11 അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.