ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ 2014 ഡിസംബര്‍ ഒന്നുമുതല്‍ 2016 ഏപ്രില്‍ 30 വരെ 17 മാസക്കാലയളവില്‍ എയര്‍ മാര്‍ഷലിന്‍െറ അധിക തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സായുധസേന ട്രൈബ്യൂണല്‍ (പ്രിന്‍സിപ്പല്‍ ബെഞ്ച്) ഉത്തരവ് പാലിക്കാനാണിത്.
2014ലെ സ്പെഷ്യല്‍ പ്രമോഷന്‍ ബോര്‍ഡിന്‍െറ ശിപാര്‍ശപ്രകാരം വ്യോമസേനയിലെ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ശാഖയിലെ അതിവിശിഷ്ടസേനാ മെഡലിന് അര്‍ഹനായ സഞ്ജയ് ശര്‍മയുടെ സ്ഥാനക്കയറ്റത്തിന് കേന്ദ്ര നിയമനകാര്യ സമിതിയുടെ അനുമതി ഇതുവഴി നേടും. അധിക തസ്തിക സൃഷ്ടിക്കുന്നതിലൂടെ സൂപ്രീംകോടതി ഉത്തരവും പാലിക്കപ്പെടും. 2014 ഡിസംബര്‍ ഒന്നു മുതല്‍ സഞ്ജയ് ശര്‍മയെ എയര്‍ മാര്‍ഷല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.