ന്യൂഡല്‍ഹി: പത്താന്‍കോട്ട് മോഡല്‍ ആക്രമണം ഇന്ത്യയിൽ ആവർത്തിക്കുമെന്ന് ലശ്കർ ഇ ത്വയ്ബ നേതാവ് ഹാഫിസ് സഈദ്. പാകിസ്താന്‍ അധിനിവേശ കശ്മീരിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് സഈദ് കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞത്. പത്താന്‍കോട്ട് ആ്രകമണത്തെ തുടര്‍ന്ന് ഇന്ത്യ^പാകിസ്താന്‍ ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കുന്നതിനിടയിലാണ് തീവ്രവാദി നേതാവിന്‍റെ വിവാദ പ്രസ്താവന.
കഴിഞ്ഞ മാസം പത്താന്‍കോട്ട് ആസ്ഥാനത്തെ വ്യോമ താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു സൈനികരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിക്കുകയും തെളിവ് കൈമാറുകയും ചെയ്തിരുന്നു. മാത്രമല്ല, ചര്‍ച്ച പുനരാംരംഭിക്കണമെങ്കില്‍ ജെയ്‌ശെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ കൈമാറാനാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2011ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനാണ് ലശ്കർ ഇ ത്വയ്ബ സ്ഥാപകനായ ഹാഫിസ് സഈദ് . 166 പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്താന്‍ പൗരനായ ഇയാളെ പിടികൂടുന്നയാള്‍ക്ക് 10 മില്യന്‍ ഡോളര്‍ പാരിതോഷികമാണ് യു.എസ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.