ഐ.പി.എല്‍ താരലേലം: സഞ്ജു സാംസണിന് 4.2 കോടി

ബംഗളൂരു: ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ സഞ്ജു വി. സാംസണിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വില 4.2 കോടി രൂപ. ഒമ്പതാം ഐ.പി.എല്‍ സീസണിലേക്കായി ശനിയാഴ്ച നടന്ന ലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. രണ്ടു കോടി അടിസ്ഥാന വിലയായിരുന്ന സഞ്ജുവിനായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ലയണ്‍സും ശ്രമംനടത്തിയിരുന്നു. മുന്‍ സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറയും രാജസ്ഥാന്‍ റോയല്‍സിന്‍െറയും താരമായിരുന്ന സഞ്ജു രാജസ്ഥാന്‍െറ കുപ്പായത്തില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മികച്ച തുക കൊടുത്ത് താരത്തെ സ്വന്തമാക്കാന്‍ ഡല്‍ഹിയെ പ്രേരിപ്പിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിംബാബ്വെ പര്യടനത്തില്‍ ട്വന്‍റി20യില്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു.
മറുനാടന്‍ മലയാളിയായ കരുണ്‍ നായരെ നാലു കോടി രൂപ നല്‍കി ഡല്‍ഹി വാങ്ങി. മലയാളി താരം സചിന്‍ ബേബിയെ അടിസ്ഥാന തുകയായ 10 ലക്ഷം രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ സ്വന്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.