‘നമ്മൾ ഹിന്ദുക്കളല്ല, ആദിവാസി സ്ത്രീകൾക്ക് താലിയും സിന്ദൂരവും വേണ്ട’ -എന്ന് അധ്യാപികയുടെ പ്രസംഗം, സസ്പെൻഷൻ

ജയ്പൂർ: ആദിവാസി സ്ത്രീകൾ താലി ധരിക്കരുതെന്നും നമ്മൾ ഹിന്ദുക്കളല്ലെന്നും ആദിവാസി സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രസംഗിച്ച അധ്യാപികക്ക് സസ്പെൻഷൻ. രാജസ്ഥാനിൽ മനേക ദാമോർ എന്ന അധ്യാപികക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതിച്ഛായ മോശമാക്കി എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടേതാണ്നടപടി.

ബൻസ്വാരയിലെ മൻഘർ ധാമിൽ നടന്ന മെഗാ റാലിയിലായിരുന്നു അധ്യാപികയുടെ പ്രസംഗം. പൂജാരിമാർ പറയുന്നത് ആദിവാസി സ്ത്രീകൾ ചെവികൊള്ളരുത്. ആദിവാസി കുടുംബങ്ങൾ സിന്ദൂരം തൊടരുത്, താലി ധരിക്കരുത്. സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ന് മുതൽ വ്രതാനുഷ്ഠാനമെല്ലാം നിർത്തൂ, നമ്മൾ ഹിന്ദുക്കളല്ല -എന്നിങ്ങനെയായിരുന്നു മനേക ദാമോറിന്‍റെ പ്രസംഗം.

ആദിവാസി പരിവാർ സൻസ്തയുടെ സ്ഥാപകയാണ് ഹയർ സെക്കൻഡറി അധ്യാപികയായ മനേക ദാമോർ.
മെഗാ റാലിയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.

Tags:    
News Summary - tribal women don't need mangalsutra and sindoor; teacher suspended for speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.