ലണ്ടന്‍: സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ മരിച്ചതായി അദ്ദേഹത്തിന്‍െറ ജാപ്പനീസ് പരിഭാഷകന്‍െറ വെളിപ്പെടുത്തല്‍. അപകടത്തില്‍ പരിക്കേറ്റ് തായ്പേയിയിലെ സൈനികാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നേതാജി മരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നേതാജിയുടെ അവസാന ദിനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന യു.കെ വെബ്സൈറ്റ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളത്. 1943 മുതല്‍ 1945വരെ നേതാജിയുടെ പരിഭാഷകനായിരുന്ന കസുനോറി കുനിസുക ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
നേതാജിയുടെ അന്ത്യദിനങ്ങളെക്കുറിച്ച് ഗ്രാഫിക്സ് ചിത്രങ്ങളടക്കം അദ്ദേഹം തന്‍െറ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബോസ്ഫയല്‍സ് ഡോട് ഇന്‍ഫോ എന്ന വെബ്സൈറ്റ് പറയുന്നു. ജാപ്പനീസ് ഭാഷയിലുള്ള ഡയറിക്കുറിപ്പുകള്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുമെന്ന് വെബ്സൈറ്റ് സ്ഥാപകന്‍ ആശിഷ് റേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.