ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ നടത്തിയ പാക് സന്ദര്‍ശനത്തിനിടയില്‍ ലാഹോറില്‍ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമിനെയും കണ്ടെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഅ്സം ഖാന്‍ ആരോപിച്ചു. തന്‍െറപക്കല്‍ അതിന്‍െറ ചിത്രങ്ങളുണ്ടെന്ന് അവകാശപ്പെട്ട അഅ്സം ഖാന്‍ ഇക്കാര്യം നിഷേധിക്കാന്‍ മോദിയെ വെല്ലുവിളിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കിയപ്പോള്‍ ഖാനെ യു.പി മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ഖാസിപുരിലെ ഒരു കോളജ് വാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അഅ്സം ഖാന്‍ അമ്പരപ്പിക്കുന്ന ആരോപണമുന്നയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 25ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ കാണാന്‍ പോയപ്പോള്‍ ഇന്ത്യ തേടുന്ന ഭീകരന്‍ ദാവൂദ് ഇബ്രാഹീമിനെ മോദി കണ്ടതിന്‍െറ ചിത്രങ്ങള്‍ തന്‍െറ പക്കലുണ്ടെന്നാണ് അഅ്സം ഖാന്‍ പറഞ്ഞത്. നവാസ് ശരീഫിന്‍െറ ഉമ്മയുടെ വിളികേട്ട് മോദി പാകിസ്താനില്‍ പോയപ്പോള്‍ കൂടെ ഇന്ത്യന്‍ വ്യവസായികളായ അദാനിയും ജിന്‍ഡാലുമുണ്ടായിരുന്നുവെന്ന് അഅ്സം ഖാന്‍ പറഞ്ഞു.
അന്താരാഷ്ട്രനിയമങ്ങള്‍ ലംഘിച്ചാണ് മോദി പാകിസ്താനില്‍ ഇറങ്ങിയത്. ദാവൂദിനെയും മോദി അവിടെവെച്ച് കണ്ടു. മോദി നിഷേധിക്കട്ടെ. തെളിവ് താന്‍ നല്‍കും. അടഞ്ഞ വാതിലിനുള്ളില്‍ മോദി ആരെയായിരുന്നു കണ്ടത്? ദാവൂദിനെ കൂടാതെ നവാസ് ശരീഫിന്‍െറ മാതാവ്, ഭാര്യ, പെണ്‍മക്കള്‍ എന്നിവരും പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ മോദിയത്തെിയപ്പോള്‍ ഉണ്ടായിരുന്നുവെന്ന് ഖാന്‍ തുടര്‍ന്നു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചാവേളയില്‍ മുംബൈ സ്ഫോടനപരമ്പരയിലെ പ്രതി ദാവൂദ് ഇബ്രാഹീമും ഉണ്ടായിരുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഒൗദ്യോഗികവക്താവ് അറിയിച്ചു.
ആരോപണത്തിന്‍െറ പേരില്‍ ബി.ജെ.പി അഅ്സം ഖാനെ കടന്നാക്രമിച്ചപ്പോള്‍ ആരോപണത്തിന് ഒരു പ്രാധാന്യവും കല്‍പിക്കുന്നില്ളെന്നും വിശ്വാസത്തിലെടുക്കുന്നില്ളെന്നുമായിരുന്നു കോണ്‍ഗ്രസിന്‍െറ പ്രതികരണം. ആരോപണം തന്നെ ഞെട്ടിച്ചുവെന്നുപറഞ്ഞ ബി.ജെ.പി വക്താവ് സുധാന്‍ഷു മിത്തല്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ അഅ്സം ഖാനെ യു.പി മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.