റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് വര്‍ധനക്ക് സാധ്യത

ന്യൂഡല്‍ഹി: വരാനിരിക്കുന്ന റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകളില്‍ അഞ്ചുമുതല്‍ 10 ശതമാനംവരെ വര്‍ധനക്ക് സാധ്യത. യാത്ര, ചരക്ക് വരുമാനത്തില്‍ വന്ന കുറവും, ഏഴാം ശമ്പള പരിഷ്കരണ കമീഷന്‍െറ നിര്‍ദേശപ്രകാരം 32000 കോടിരൂപയുടെ അതികചുമതലയും നിരക്കുവര്‍ധന പരിഗണിക്കുന്നതിലേക്ക് നയിക്കുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേക്ക് ധനമന്ത്രാലയം 8000 കോടി അനുവദിച്ചിരുന്നു.
നിരക്കു വര്‍ധനയുള്‍പ്പെടെ മറ്റുവഴികളും ആലോചിക്കുന്നുണ്ടെന്നും ഇതുവരെ തിരുമാനം ഉറപ്പാക്കിയിട്ടില്ളെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിരക്ക് വര്‍ധന ബജറ്റില്‍ തന്നെ ഉള്‍ക്കൊള്ളിക്കണമെന്നില്ളെന്നും അധികൃതര്‍ പറഞ്ഞു. തിരക്കേറിയ മാസമായ മാര്‍ച്ചിനുമുമ്പേ നിരക്കുവര്‍ധന നടത്തി ആനൂകൂല്യം നേടാനാകും റെയില്‍വേ ശ്രമിക്കുക. ഫെബ്രുവരി 25ന് പുതിയ നിരക്കുകള്‍ പ്രതീക്ഷിക്കാമെന്നതാണ് റെയില്‍ ഭവനില്‍ നിന്നുള്ള സൂചനകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.