ആഹ്ളാദം നിറച്ച വീട്ടില്‍ കണ്ണീര്‍ വീഴ്ത്തി മരണവാര്‍ത്ത


ബംഗളൂരു: ഇനിയൊരു കാഴ്ച, അതുണ്ടാകില്ളെന്ന് തീര്‍ച്ചപ്പെടുത്തി പ്രതീക്ഷകളെ പാകപ്പെടുത്തിയ മനസ്സുകളിലേക്ക് ആഹ്ളാദത്തിന്‍െറ കുളിര്‍ വീഴ്ത്തിയാണ് ചൊവ്വാഴ്ച സിയാച്ചിനിലെ ഹിമപാതത്തില്‍നിന്ന് ഹനുമന്തപ്പ ഉയിര്‍ത്തെഴുന്നേറ്റത്. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ബേട്ടദൂരു ഗ്രാമത്തിലെ എല്ലാം തകര്‍ന്ന വീട്ടിലേക്ക് പ്രതീക്ഷയുടെ കിരണങ്ങളായത്തെിയ ആ വാര്‍ത്തക്ക് പക്ഷേ, മൂന്നു ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. ചൊവ്വാഴ്ച ആഹ്ളാദം നിറച്ച വീട്ടില്‍ വ്യാഴാഴ്ച മരണം കണ്ണീര്‍ വീഴ്ത്തി. മഞ്ഞെടുത്ത പ്രിയതമനുവേണ്ടി മനമുരുകി തളര്‍ന്ന ഭാര്യ മഹാദേവി, അച്ഛനെ കാത്തിരുന്ന രണ്ടു വയസ്സുകാരി നേത്ര, മാതാവ് ബസവ്വ രാമപ്പ കൊപ്പാഡ്, സഹോദരന്‍ ഗോവിന്ദപ്പ രാമപ്പ കൊപ്പാഡ്, ഭാര്യാ സഹോദരന്‍ സുഭാഷ് അശോക്, മറ്റു ബന്ധുക്കള്‍, അതിനൊപ്പം ബേട്ടദൂരു ഗ്രാമത്തിനും ഹനുമന്തപ്പയുടെ മടങ്ങിവരവ് ആഹ്ളാദത്തിന്‍േറതായിരുന്നു. ആറുനാള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ മരണത്തെ തോല്‍പിച്ച് കിടന്ന ഹനുമന്തപ്പ ഡല്‍ഹിയിലെ ആശുപത്രിയില്‍നിന്ന് ഉടനെ വീട്ടിലേക്കും ഗ്രാമത്തിലേക്കും മടങ്ങിയത്തെുമെന്ന് അവര്‍ പ്രതീക്ഷിച്ചു. ഇടക്ക് ഹനുമന്തപ്പയുടെ നില അതീവഗുരുതരമെന്ന വാര്‍ത്ത വന്നെങ്കിലും ഗ്രാം മാറി ചിന്തിക്കാന്‍ ഒരുക്കമായിരുന്നില്ല.

ഹനുമന്തപ്പയുടെ ആരോഗ്യത്തിനായി ഗ്രാമം ഒന്നിച്ച് പ്രാര്‍ഥന നടത്തി. പ്രത്യേക പുജകളും വഴിപാടുകളും നേര്‍ന്നു. പ്രത്യേക പരിചരണത്തില്‍ ചലനമറ്റ് കിടക്കുകയാണെങ്കിലും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് ജയശ്രീയും ബന്ധുക്കളും എത്തിയതും ആ പ്രതീക്ഷകളുടെ ചിറകിലാണ്. എന്നാല്‍, വ്യാഴാഴ്ച രാവിലെ 11.45ന് ആ പ്രതീക്ഷകളൊക്കെയും അവസാനിച്ചു.ആഹ്ളാദം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് ബേട്ടദൂരുവിലെ കുടുംബവീട് പൊടുന്നനെ നിശ്ശബ്ദമായി. മഞ്ഞുമല പോലെ ദു$ഖം ഓരോ മുഖങ്ങളിലും കനംവെച്ചു കിടന്നു. നാട് ഒരുമിച്ച് ഹനുമന്തപ്പയുടെ വീട്ടിലേക്കൊഴുകി. ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും കുടുംബത്തെ ആശ്വസിപ്പിക്കാനത്തെി. കര്‍ണാടകയിലെ സ്കൂളുകളിലും സ്ഥാപനങ്ങളിലും ധീര ജവാന് ആദരാഞ്ജലി അര്‍പ്പിച്ചു. ഹനുമന്തപ്പ അടക്കം സിയാച്ചിനില്‍ മരിച്ച കര്‍ണാടകയില്‍നിന്നുള്ള മൂന്നു ജവാന്മാരുടെ കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡല്‍ഹിയിലെ കര്‍ണാടക ഭവനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലത്തെുന്ന മുറക്ക് സംസ്കാര സമയം തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.