സി.സി.ടി.വിയടക്കമുള്ള രേഖകളുടെ പൊതുപരിശോധന തടയാൻ തെരഞ്ഞെടുപ്പ് ചട്ടം തിരുത്തി കേന്ദ്രം; തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യതയെ ഭയക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സി.സി.ടി.വി കാമറ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വിഡിയോ റെക്കോർഡിങ്ങുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതു പരിശോധന തടയാൻ തെരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ‘ദുരുപയോഗം’ തടയാൻ എന്ന പേരിലാണ് ചട്ട ഭേദഗതി. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യതയെ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. ഭേദഗതിയെ പാർട്ടി നിയമപരമായി വെല്ലുവിളിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പാനലി​ന്‍റെ ശിപാർശയെ അടിസ്ഥാനമാക്കി കേന്ദ്ര നിയമ മന്ത്രാലയം 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തി​ന്‍റെ 93ാം റൂൾ ആണ് ഭേദഗതി ചെയ്തത്. റൂൾ 93 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതു പരിശോധനക്ക് തുറന്നിട്ടിരിക്കും. എന്നാൽ, അങ്ങനെ പങ്കിടാവുന്ന രേഖകളുടെ ‘തരം’ ​ചട്ട ഭേദഗതിയിലൂടെ പരിമിതപ്പെടുത്തി.

ഒരു കേസിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷ​ന്‍റെ ഈ നീക്കം. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകളുടെ പകർപ്പ് അഭിഭാഷകനായ മെഹ്മൂദ് പ്രാചക്ക് നൽകണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി അടുത്തിടെ തെരഞ്ഞെടുപ്പ് പാനലിനോട് നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഡിയോഗ്രാഫി, സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, ഫോറം 17സി, 1, 2 ഭാഗങ്ങൾ എന്നിവയുടെ പകർപ്പുകൾ ആവശ്യപ്പെട്ടാണ് അദ്ദേഹം ഹരജി നൽകിയത്.

എന്നാൽ, കമീഷൻ കോടതി വിധിക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിനുപകരം പങ്കിടാനാകുന്നവയുടെ പട്ടിക വെട്ടിക്കുറക്കുന്നതിന് നിയമഭേദഗതിക്ക് തിരക്കുകൂട്ടുകയാണ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു. എന്തുകൊണ്ടാണ് ഇ.സി.ഐ സുതാര്യതയെ ഭയക്കുന്നത്? അഴിമതിയും അനാശാസ്യ പ്രവർത്തനങ്ങളും തുറന്നുകാട്ടുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും സുതാര്യതയും തുറന്ന മനസ്സും പ്രധാനമാണ്. അങ്ങനെ നൽകപ്പെടുന്ന വിവരങ്ങൾ ഈ പ്രക്രിയയിൽ വിശ്വാസം പുനഃസ്ഥാപിക്കുമെന്നും രമേശ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള ഞങ്ങളുടെ വാദങ്ങൾക്ക് എപ്പോഴെങ്കിലും ന്യായീകരണം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഇതാണ് -ഡിസംബർ 20ലെ വിജ്ഞാപനം പങ്കുവെച്ചുകൊണ്ട് ‘എക്‌സി’ലെ പോസ്റ്റിൽ രമേശ് പറഞ്ഞു. ഇ.സി.ഐയുടെ ഈ നീക്കം നിയമപരമായി വെല്ലുവിളിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ വിദഗ്ധരും ഇ.സി.ഐ ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച്, തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ പരാമർശിക്കാത്തതോ ഇ.സി.ഐ പ്രത്യേകം പട്ടികപ്പെടുത്തിയതോ ആയ എല്ലാ തെരഞ്ഞെടുപ്പ് രേഖകളും കോടതി ഉത്തരവില്ലാതെ ഇനി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയില്ല. വിവരാവകാശ നിയമം ഉൾപ്പെടെ വിവിധ നിയമങ്ങൾ അനസരിച്ചുപോലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും മറ്റ് പൊതു അധികാരികൾക്കും പെതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനെ ഭേദഗതി തടയും.

അതിനിടെ, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്​ മെ​ഷീ​നു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കാ​യി ന​യ​രൂ​പ​വ​ത്​​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ൾ ജ​നു​വ​രി​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹ​രി​യാ​ന മു​ൻ മ​ന്ത്രി ക​ര​ൺ സി​ങ്​ ദ​ലാ​ൽ, ല​ഖ​ൻ കു​മാ​ർ സിം​ഗ്ല എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ജ​സ്റ്റി​സ് ദ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ക​യെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന, ജ​സ്റ്റി​സ് സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു​ള്ള ഹ​ര​ജി​ക​ൾ നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു​വെ​ന്നും ഇ​തി​ലും അ​തേ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നീ​ന്ദ​ർ സി​ങ്​ ആ​വ​ശ്യ​പ്പെടുകയുണ്ടായി.

ഡി​സം​ബ​ർ 13ന് ​ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, പി.​ബി. വ​രാ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹ​ര​ജി കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഹ​ര​ജി ചീ​ഫ് ജ​സ്റ്റി​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് മു​മ്പാ​കെ എ​ത്തി​യ​ത്. ബാ​ല​റ്റ് പേ​പ്പ​ർ സം​വി​ധാ​നം തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​ക​ൾ ജ​സ്റ്റി​സ് ഖ​ന്ന, ജ​സ്റ്റി​സ് ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഏ​പ്രി​ലി​ൽ ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Poll rules tweaked to restrict default public access to docs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.