പത്താന്‍കോട്ടില്‍നിന്ന് ഒരു പാക് ചാരനെ കൂടി അറസ്റ്റുചെയ്തു



പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് വ്യാഴാഴ്ച ഒരു പാക് ചാരനെ കൂടി പൊലീസ് അറസ്റ്റുചെയ്തു. മോഗ ജില്ലാ സ്വദേശിയായ സന്ദീപാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് റിമാന്‍ഡില്‍ വിട്ടു. ഇയാള്‍ പാക് ചാരന്‍ ഇര്‍ശാദ് അഹമ്മദിനൊപ്പം പ്രവര്‍ത്തിച്ചുവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇര്‍ശാദിനെ കഴിഞ്ഞ ജനുവരി 31ന് പൊലീസ് അറസ്റ്റുചെയ്തിരുന്നു. പത്താന്‍കോട്ട് വ്യോമതാവളത്തിനുസമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനത്തെുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണെന്നും സുരക്ഷാസേന ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്നും ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി. 29കാരനായ ഇര്‍ശാദിന് 12ാം ക്ളാസ് വിദ്യാഭ്യാസയോഗ്യതയാണുള്ളതെന്നും പത്താന്‍കോട്ടിലെ  മാമൂണ്‍ കന്‍േറാണ്‍മെന്‍റില്‍നിന്ന് പുറത്തേക്ക് വിതരണംചെയ്യുന്ന കേബിള്‍ കരാര്‍ ജീവനക്കാരനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താനില്‍നിന്ന് വന്ന ഫോണ്‍കോളിന്‍െറ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ആര്‍ക്കുവേണ്ടിയാണ് ഇര്‍ശാദ് പ്രവര്‍ത്തിച്ചിരുന്നതെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിനായി  ഇര്‍ശാദിന് പണം കൈമാറിയിരുന്നോയെന്നും അന്വേഷിച്ചുവരുകയാണെന്നും ഏജന്‍സി വ്യക്തമാക്കി. പത്താന്‍കോട്ടില്‍ ജനുവരി രണ്ടിന് ജെയ്ശെ മുഹമ്മദ് ഭീകരാക്രമണം നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.