അമ്പരപ്പായി ‘ആപ്’ നേതാവിന്‍െറ പിറന്നാള്‍ സല്‍ക്കാരം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്‍െറ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നിര രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ബി.ജെ.പി നേതാക്കളും ആര്‍.എസ്.എസ് അംഗങ്ങളും ബുധനാഴ്ച നടന്ന വിരുന്നില്‍ പങ്കെടുത്തു. രവിശങ്കര്‍ പ്രസാദ്, മനോജ് തിവാരി, വിജയ് ഗോയല്‍, സുദാന്‍ഷു ത്രിവേദി എന്നീ ബി.ജെ.പി നേതാക്കളും വിരുന്നില്‍ പങ്കെടുത്തു. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായി. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, നവീന്‍ ജിന്ദല്‍, രാജീവ് ശുക്ള എന്നിവരും പരിപാടിക്കത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.