കോഴിക്കോട്: പശ്ചിമ ബംഗാളിലെ സി.പി.എം-കോൺഗ്രസ് ബന്ധത്തെകുറിച്ച് കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള. കോൺഗ്രസുമായി ധാരണയോ ഐക്യമോ പാടില്ലെന്നും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിധേയമാകണമെന്നും പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് വ്യത്യസ്ഥമായി പുതിയ സാഹചര്യം ബംഗാളിലുണ്ടോ, മുൻതീരുമാനം മാറ്റേണ്ടതുണ്ടോ എന്ന് യോഗം പരിശോധിക്കും. ഫെബ്രുവരി 16, 17, 18 ദിവസങ്ങളിൽ കേന്ദ്രകമ്മിറ്റി ചേരുമെന്നും എസ്.ആർ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.