ഗാന്ധിനഗർ: ഗജറാത്തിൽ ഒരാൾക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ സർക്കാർ ലാബിലേക്ക് അയച്ചു. തുടർന്ന് ഇവിടെയും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഹിമന്തനഗറിലെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ കുട്ടി വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജനുവരി ആറാം തീയതിയാണ് ഗുജറാത്തിൽ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിക്കുന്നത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമത എന്നിവയായിരുന്നു രോഗിയിൽ ആദ്യം കണ്ടത്. തുടർന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയിൽ നിന്ന് മടങ്ങി.
വ്യാഴാഴ്ച 80 വയസുള്ള ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. അഹമ്മദാബാദ് നഗരത്തിലാണ് ഒരാൾക്ക് രോഗബാധയുണ്ടായത്. ആസ്തമ അടക്കമുള്ള രോഗങ്ങൾ അലട്ടുന്ന രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.