ജോലി സമ്മർദം: പൊതുമേഖല ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ജോലി സമ്മർദം മൂലം പൊതുമേഖല ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സത്യലാവണ്യയാണ് ആത്മഹത്യ ചെയ്തതത്.

ആന്ധ്രപ്രദേശിലെ പിതപുരത്ത് നിന്ന് ജോലിക്കായാണ് ലാവണ്യ ഹൈദരബാദിലേക്ക് എത്തിയത്. ഭർത്താവുമൊത്ത് സ്വന്തം ഗ്രാമത്തിൽ സന്ദർശനം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ആത്മഹത്യ ഉണ്ടായത്. സത്യലാവണ്യക്ക് ബാങ്ക് അധികൃതർ അവധി അനുവദിച്ചോയെന്ന് വ്യക്തമല്ല.

ഹൈദരാബാദിലെ ബച്ചുപള്ളിയിലെ പൊതുമേഖല ബ്രാഞ്ചിൽ ജോലി ചെയ്യുകയാണ് സത്യലാവണ്യയെന്ന് പൊലീസ് അറിയിച്ചു. ജനുവരി ഒമ്പതാം തീയതി സാധാരണപോലെ ജോലിക്ക് പോയ സത്യലാവണ്യ തിരിച്ചെത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബോധരഹിതയായി കണ്ടെത്തിയ അവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സമ്മർദം വർധിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

കുടുംബാംഗങ്ങളുടെ പരാതിയിൽ​ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ​നേരത്തെ ഹൈദരാബാദിൽ തന്നെ സോഫ്റ്റ്​വെയർ എൻജിനീയറും ആത്മഹത്യ ചെയ്തിരുന്നു. ഗുണ്ടുരുൽ നിന്നും നഗരത്തിലെത്തിയ യുവാവാണ് മരിച്ചത്. ജീവനക്കാരുടെ ജോലി സമയം വർധിപ്പിക്കണമെന്ന് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ജീവനക്കാരുടെ ആത്മഹത്യയുണ്ടാവുന്നതെന്നതും ശ്രദ്ധേയമാണ്.

ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി ലാർസൻ ആൻഡ് ടോബ്രോ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ജോലി സമയം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചത്. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫിസിൽ വന്ന് ജോലി തുടങ്ങൂ.

Tags:    
News Summary - Bank employee in Hyderabad dies by suicide due to ‘work pressure’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.