ജെ.എന്‍.യുവില്‍ അനാവശ്യ കടന്നുകയറ്റം അനുവദിക്കില്ല –അധ്യാപകര്‍

ന്യൂഡല്‍ഹി: സര്‍വകലാശാലക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ സര്‍ക്കാറും അനുകൂലികളും കടുത്ത ആരോപണങ്ങളുന്നയിക്കുമ്പോഴും വിദ്യാര്‍ഥികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ജെ.എന്‍.യുവിലെ അധ്യാപക സമൂഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. കാമ്പസിന്‍െറ സ്വയംഭരണത്തിനും സ്വതന്ത്രചിന്തക്കുമുള്ള അവകാശം നിലനിര്‍ത്തണമെന്നും സര്‍വകലാശാലയില്‍ അനാവശ്യമായ ഇടപെടലുകള്‍ ഏതു ഭാഗത്തുനിന്നുണ്ടായാലും വകവെക്കില്ളെന്നും ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അധ്യാപകര്‍ വ്യക്തമാക്കി.
അന്യായമായി അറസ്റ്റ്ചെയ്ത വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ ഉടന്‍ വിട്ടയക്കണം. രാജ്യത്തിന്‍െറ ഭരണഘടനയോട് തികഞ്ഞ ബഹുമാനമുണ്ടെന്നും ഭരണഘടനാവിരുദ്ധമായ ഒരു പ്രവൃത്തിയെയും തങ്ങള്‍ പിന്തുണക്കുന്നില്ളെന്നും ജെ.എന്‍.യു ടീച്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.
മതേതരത്വം, ജനാധിപത്യം, സാമൂഹിക സൗഹാര്‍ദം എന്നിവ ജെ.എന്‍.യുവിന്‍െറ മുഖമുദ്രയാണ്. എന്തുവിലകൊടുത്തും അതു സംരക്ഷിക്കും.
ജെ.എന്‍.യുവിന്‍െറ സംരക്ഷണത്തിന് ഞായറാഴ്ച നടന്ന മനുഷ്യച്ചങ്ങലയിലും തുടര്‍ന്നു നടന്ന പ്രകടനങ്ങളിലും വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ അധ്യാപക പ്രതിനിധികളാണ് നിര്‍ദേശിച്ചത്. അതിരു ലംഘിക്കാതെ സമരം നടത്താന്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അറിയാമെന്നും പൊലീസോ അധികാരികളോ ഇടപെടേണ്ടതില്ളെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.