ന്യൂഡല്‍ഹി: യു.പി.എ ഭരിച്ചിരുന്ന 2004-2013 കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന് 50500 കോടി കള്ളപ്പണം പുറത്തേക്ക് ഒഴുകിയിരുന്നോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഫിനാന്‍സ് ഇന്‍റര്‍ഗ്രിറ്റിയുടെ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ് നടപടി. 2004-2013 കാലഘട്ടത്തില്‍ കള്ളപ്പണം വിദേശത്തേക്ക് ഒഴുകിയതില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.
ഈ കാലയളവില്‍ ഓരോ വര്‍ഷം 5100 കോടി ഡോളറിന്‍െറ കള്ളപ്പണം വിദേശത്തേക്ക് കടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകള്‍ പരിശോധിക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപാര ഇടപാടുകളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കയറ്റുമതി-ഇറക്കുമതി വിവരങ്ങള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാകണമെന്നും അന്താരാഷ്ട്ര വിലനിലവാരവുമായി കയറ്റുമതി-ഇറക്കുമതി വിലകള്‍ യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.