കടം എഴുതിത്തള്ളിയ വന്‍കിടക്കാരുടെ പട്ടിക ഹാജരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കിട്ടാക്കടം എഴുതിത്തള്ളാനുള്ള രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകളുടെ തീരുമാനത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കടം എഴുതിത്തള്ളുന്ന വന്‍കിടക്കാരുടെ പട്ടിക ഉടന്‍ ഹാജരാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്. 2013നും 2015നും ഇടയിലെ കിട്ടാക്കടത്തില്‍ 1.1.4 ലക്ഷം കോടി രൂപ എഴുതിത്തള്ളാനാണ് പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

കടം എഴുതിത്തളളുന്നതിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം എങ്ങനെയാണ് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും നികത്തുകയെന്ന് സുപ്രീംകോടതി ആരാഞ്ഞു. വന്‍കിട കുടിശിക പിരിച്ചെടുക്കാന്‍ എന്ത് നടപടിയാണ് ബാങ്കുകളും സര്‍ക്കാരും സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് ലഭിച്ച മറുപടിയിലാണ് പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപ കടം എഴുതിത്തള്ളുന്ന കാര്യം അറിയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.