പാക് ജയിലിലായ ഇന്ത്യന്‍ എന്‍ജിനീയറുടെ മോചനംതേടി കുടുംബം

മുംബൈ: ചാരവൃത്തി ആരോപണത്തെ തുടര്‍ന്ന് പാക് ജയിലിലായ ഇന്ത്യന്‍ എന്‍ജിനീയറുടെ മോചനംതേടി കുടുംബം. 31കാരനായ ഹാമിദ് അന്‍സാരിയോട് ദയ കാണിക്കണമെന്നും മാനുഷികപരിഗണന നല്‍കി വിട്ടയക്കണമെന്നും പാക് സര്‍ക്കാറിനോട് കുടുംബം അഭ്യര്‍ഥിച്ചു. മകന്‍െറ കേസ് അനുകമ്പയോടെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ-പാക് സര്‍ക്കാറുകള്‍ക്ക് ദയാഹരജി നല്‍കിയതായി ഹാമിദ് അന്‍സാരിയുടെ മാതാവ് ഫൗസിയ അന്‍സാരി പറഞ്ഞു. എന്‍ജിനീയറിങ്ങിലും മാനേജ്മെന്‍റിലും ബിരുദധാരിയായ അന്‍സാരിയെ ചാരപ്രവര്‍ത്തനമാരോപിച്ച് പാക് കോടതി മൂന്നു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഇപ്പോള്‍ പെഷാവര്‍ സെന്‍ട്രല്‍ ജയിലിലാണ്.

ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് അന്‍സാരി 2012ല്‍ അനധികൃതമായി അഫ്ഗാന്‍ അതിര്‍ത്തിവഴി പാകിസ്താനിലത്തെിയത്. ഇതിനുശേഷം ഇദ്ദേഹത്തെ കാണാതായി. പിന്നീട് അറസ്റ്റിലാവുകയും സൈനിക കോടതയില്‍ ഹാജരാക്കുകയുമായിരുന്നു. മകന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാക് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു.

‘പ്രതീക്ഷ കൈവിട്ടിട്ടില്ല. ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ഇന്ത്യന്‍സര്‍ക്കാറിലും നീതിന്യായസംവിധാനത്തിലും വിശ്വസിക്കുന്നു’ -ഫൗസിയ പറഞ്ഞു. കാണാതാകുന്നതിന് തൊട്ടുമുമ്പ് പാകിസ്താനിലെ പെണ്‍കുട്ടിയുമായി മകന്‍ ഫേസ്ബുക്കിലൂടെ ചാറ്റിങ് നടത്തിയിരുന്നു. പെണ്‍കുട്ടി ആപത്തില്‍പെട്ടതായി അറിഞ്ഞ് സഹായിക്കാനാണ് മകന്‍ അതിര്‍ത്തികടന്നതെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.