കൊല്‍ക്കത്തയിലെ സര്‍വകലാശാലയില്‍ അഫ്സല്‍ ഗുരു അനുകൂല മുദ്രാവാക്യം

കൊല്‍ക്കത്ത:  ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ യാദവ്പുര്‍ യൂനിവേഴ്സിറ്റിയില്‍ നടത്തിയ റാലിയില്‍ അഫ്സല്‍ഗുരു അനുകൂല മുദ്രാവാക്യം മുഴക്കി.
മുദ്രാവാക്യം മുഴക്കിയവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയും അനുകൂല സംഘടനകളും രംഗത്തത്തെിയെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളാണ് ഇതിനുപിന്നിലെന്ന് ജെ.യു വിദ്യാര്‍ഥി യൂനിയന്‍ അറിയിച്ചു.
യാദവ്പുര്‍ യൂനിവേഴ്സിറ്റി മുതല്‍ സൗത് കൊല്‍ക്കത്തയിലെ ഗോള്‍ പാര്‍ക്ക് വരെ നടന്ന ടോര്‍ച്ച് റാലിയില്‍ ‘അഫ്സല്‍ പറഞ്ഞത് സ്വാതന്ത്ര്യം; ഗീലാനി പറഞ്ഞത് സ്വാതന്ത്ര്യം’, ‘സ്വാതന്ത്ര്യം പിടിച്ചെടുക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ‘ആര്‍.എസ്.എസില്‍ നിന്നുള്ള മോചനം; മോദി സര്‍ക്കാറില്‍ നിന്നുള്ള മോചനം’, ‘കശ്മീര്‍ സ്വാതന്ത്ര്യം ചോദിച്ചപ്പോള്‍ മണിപ്പൂരും സ്വാതന്ത്ര്യം ചോദിച്ചു’ തുടങ്ങിയ മുദ്രാവാക്യങ്ങളും റാലിയിലുണ്ടായി.റാലി രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ളതായിരുന്നില്ളെന്നും ഒരുപാടുപേര്‍ പങ്കെടുത്ത റാലിയില്‍ തീവ്രവാദ സ്വാഭാവമുള്ള ചിലരാണ് മുദ്രാവാക്യം മുഴക്കിയതെന്നും ജെ.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ വക്താവ് അറിയിച്ചു. ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും വക്താവ് പറഞ്ഞു.
റാലിയുമായി ബന്ധമില്ളെന്ന് എസ്.എഫ്.ഐ സ്റ്റേറ്റ് സെക്രട്ടറി ദെബോജ്യോതിദാസ് അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി യൂനിയനുകള്‍ രാജ്യവിരുദ്ധ പ്രചാരണം നടത്തില്ളെന്ന് ഉറപ്പുനല്‍കിയിരുന്നതായി വൈസ് ചാന്‍സലര്‍ സുരന്‍ജന്‍ ദാസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായപ്രകടനത്തിനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കനയ്യ കുമാറിന്‍െറ അറസ്റ്റില്‍ പ്രതിഷേധിച്ച് കശ്മീരില്‍ റാലി നടത്തിയ വിവാദ എം.എല്‍.എ ശൈഖ് അബ്ദുള്‍ റാഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.