ഒരു കുറ്റവും ചെയ്തിട്ടില്ല -കനയ്യ

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല കോടതിയില്‍ നല്‍കിയ മൊഴിക്കുപുറമേ തന്‍െറ കൈപ്പടയിലെഴുതിയ പ്രസ്താവന കനയ്യ കുമാര്‍ ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കി. കനയ്യ ഇത്തരമൊരു കത്ത് നല്‍കുന്ന കാര്യം അഡ്വ. രാജീവ് ധവാന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഒരുകുറ്റവും ചെയ്തിട്ടില്ളെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയ കനയ്യ കുമാര്‍ അതു തെളിയിക്കപ്പെട്ടാല്‍ തന്നെ ജയിലിലിടാമെന്ന് വ്യക്തമാക്കി. താനൊരു ഇന്ത്യക്കാരനാണ്. തനിക്കെതിരെ നടക്കുന്ന മാധ്യമവിചാരണ വേദനിപ്പിക്കുന്നുണ്ട്. രാജ്യത്തെ നിയമസംവിധാനത്തിലും ഭരണഘടനയിലും രാജ്യത്തിന്‍െറ അഖണ്ഡതയിലും പൂര്‍ണവിശ്വാസമുണ്ട്.
ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുടെ വിഡിയോ ദൃശ്യങ്ങള്‍ കണ്ടുവെന്നും അതില്‍ ചിലര്‍ പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അത്തരം പ്രവൃത്തികള്‍ക്ക് താനെതിരാണെന്നും കനയ്യ വ്യക്തമാക്കി. താന്‍ രാജ്യദ്രോഹിയോ ഭീകരവാദിയോ അല്ല. രാജ്യതാല്‍പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുമായി തനിക്ക് ബന്ധവുമില്ല. തനിക്കെതിരായ രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയപ്രേരിതമാണെന്നും കനയ്യ മജിസ്ട്രേട്ടിന് മൊഴിനല്‍കി. പിന്നീട് പുറത്തുവിട്ട പ്രസ്താവനയിലും കനയ്യ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.