രാജ്യദ്രോഹം: തെളിവുണ്ടെന്ന് പൊലീസ്; തിരച്ചില്‍ ഡല്‍ഹിക്കു പുറത്തേക്കും

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ അറസ്റ്റിനു പിന്നില്‍ പൊലീസിന്‍െറ അമിതാവേശമാണെന്ന ആഭ്യന്തരമന്ത്രാലയത്തിന്‍െറ നിലപാടുതള്ളി ഡല്‍ഹി പൊലീസ്. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസി പ്രധാനമന്ത്രിയുടെ ഓഫിസിലത്തെിയാണ് വിശദീകരിച്ചത്.

ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പുറത്തുനിന്ന് വ്യക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കനയ്യക്ക് ക്ളീന്‍ചിറ്റ് നല്‍കാനാവില്ളെന്നും അദ്ദേഹം അറിയിച്ചു.
ജെ.എന്‍.യു സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഓഫിസിലത്തെിയത് ഒരു ചടങ്ങിലേക്ക് ഉദ്യോഗസ്ഥരെ ക്ഷണിക്കാനായിരുന്നെന്ന് ബസി പറഞ്ഞു.

കാമ്പസിനു പുറത്തുനിന്ന് സഹായിച്ചവര്‍ ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ളെന്ന് കമീഷണര്‍ മറുപടിനല്‍കി. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡല്‍ഹി പൊലീസ് കശ്മീര്‍ ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തി. കനയ്യ അല്ല മറിച്ച് ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂനിയന്‍ നേതാവ് ഒമര്‍ ഖാലിദാണ് പരിപാടി സംഘടിപ്പിച്ചതും വിവാദ മുദ്രാവാക്യം മുഴക്കിയതെന്നുമാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.