ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന ഉത്തരവ് നീക്കിയ സുപ്രീംകോടതി നടപടിയോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരണത്തിന് വഴിയൊരുങ്ങി. 14 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയത് ഗുവാഹതി ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ് നീക്കിയത്. ഹൈകോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ തൃപ്തികരമാണെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
14 എം.എല്‍.എമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ സിംഗ്ള്‍ ബെഞ്ചില്‍നിന്ന് ഡിവിഷന്‍ ബെഞ്ചിലേക്ക് സുപ്രീംകോടതി മാറ്റുകയും ചെയ്തു. രണ്ടാഴ്ചക്കകം വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കാനും നിര്‍ദേശിച്ചു. അതേസമയം, സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ സുപ്രീംകോടതിയിലുള്ള കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രപതിഭരണം പിന്‍വലിക്കുന്നതിന് ശിപാര്‍ശ ചെയ്യാന്‍ ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.