ന്യൂഡല്‍ഹി: ഒരു മാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കിടെ കശ്മീരില്‍ പി.ഡി.പിയുമായി സഖ്യം തുടരുമെന്ന് ബി.ജെ.പി. ബുധനാഴ്ച പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിയുമായി ശ്രീനഗറില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലത്തെിയതായി ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇരുകക്ഷികളും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം സഖ്യം തുടരും. കരാറിലെ ചില സുപ്രധാന വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാനുള്ള സന്നദ്ധത ബി.ജെ.പി അറിയിച്ചു.
ചര്‍ച്ച ക്രിയാത്മകമായിരുന്നെന്നും കരാറില്‍ ഒന്നും കുറക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യില്ളെന്നും മാധവ് മാധ്യമങ്ങളോട് പറഞ്ഞു. പൊതുമിനിമം പരിപാടിയിലെ ചില വിഷയങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ ബി.ജെ.പി തയാറാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വമായും കേന്ദ്രമന്ത്രിമാരുമായും ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പി.ഡി.പി നേതാക്കള്‍ ഉടന്‍ ഡല്‍ഹിയിലത്തെുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമിനിമം പരിപാടിയിലെ ഏതൊക്കെ വിഷയങ്ങളെ സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമാക്കാന്‍ രാം മാധവ് തയാറായില്ല. കശ്മീരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം പിന്‍വലിക്കണമെന്നും കശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്നും പി.ഡി.പി സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പി.ഡി.പിയുടെ ഈ ആവശ്യങ്ങള്‍ തങ്ങള്‍ അംഗീകരിച്ചതായ വാര്‍ത്ത ശരിയല്ളെന്ന് രാം മാധവ് പറഞ്ഞു.
മുഫ്തി മുഹമ്മദ് സഈദിന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടായത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് മെഹബൂബ മുഫ്തിയെ ഗവര്‍ണര്‍ എന്‍.എന്‍. വോറ ക്ഷണിച്ചിരുന്നെങ്കിലും പൊതുമിനിമം പരിപാടിയിലെ വിഷയങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന്‍െറ ഭാഗത്തുനിന്ന് ഉറച്ച നടപടികളുണ്ടാകുന്നതുവരെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയാറല്ളെന്ന് മെഹബൂബ അറിയിച്ചിരുന്നു. മുഫ്തി മുഹമ്മദ് സഈദിന്‍െറ നേതൃത്വത്തിലുള്ള പി.ഡി.പിയുമായി സഖ്യം രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് രാം മാധവ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.