കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളില്‍  ദേശസ്നേഹം വളര്‍ത്താന്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്‍െറ പുതിയ നടപടി. കേന്ദ്ര സര്‍വകലാശാലകളില്‍  ദേശീയപതാക ഉയര്‍ത്തണമെന്നാണ് ഉത്തരവ്. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയില്‍ വിളിച്ച വി.സിമാരുടെ യോഗത്തിലാണ് തീരുമാനം. ഉത്തരവിന്‍െറ പകര്‍പ്പ് സര്‍വകലാശാലകള്‍ക്കു കൈമാറി. ഡല്‍ഹി കൊണാട്ട് പ്ളേസില്‍ ത്രിവര്‍ണ പതാക സ്ഥാപിച്ച മാതൃകയില്‍ കൊടിമരത്തിന് 207 അടി ഉയരം വേണമെന്നും എല്ലാവരും കാണുന്ന സ്ഥലത്തു വേണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.