ന്യൂഡല്‍ഹി: ജമ്മുവിനെ പാകിസ്താന്‍െറയും കശ്മീരിനെ ചൈനയുടെയും ഭാഗമാക്കി ട്വിറ്റര്‍. ട്വിറ്ററിന്‍െറ ലൊക്കേഷന്‍ സൂചിപ്പിക്കുന്ന ഭാഗത്താണ് ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റിയത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ട്വീറ്റിനൊപ്പം ലൊക്കേഷന്‍ കൂടി ചേര്‍ക്കാനുള്ള സംവിധാനത്തിലാണ് പിഴവ്. സംഭവം വിവാദമായതോടെ ട്വിറ്ററിന്‍െറ ഇന്ത്യന്‍ ഓഫിസ് വിശദീകരണവുമായി രംഗത്തത്തെി. പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും ട്വിറ്റര്‍ ഓഫിസ് അറിയിച്ചു. സാങ്കേതിക തകരാറാണെന്നും ഉപയോക്താക്കള്‍ക്ക് ലൊക്കേഷന്‍ ടാഗിങിന് താല്‍ക്കാലിക മാര്‍ഗം ഏര്‍പെടുത്തിയിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു. വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ജമ്മു കശ്മീരിലാണെന്ന് സൂചിപ്പിച്ച് ട്വിറ്ററില്‍ പോസ്റ്റിടാന്‍ ശ്രമിച്ച ഉപയോക്താവാണ് തെറ്റ് ആദ്യമായി ശ്രദ്ധയില്‍പെടുത്തിയത്. ഇത് വിവാദമായതോടെ ട്വിറ്ററിലൂടെ തന്നെ ജനങ്ങള്‍ പ്രതിഷേധസ്വരമുയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.