അ​​​ദാ​​​നി​​​യിലൂടെ മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ്; യു.എസ് കോടതി കുറ്റപത്രത്തിൽ മറുപടി ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയം

ന്യൂഡൽഹി: നി​​​ക്ഷേ​​​പ​​​ക​​​രെ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​ അ​​​ദാ​​​നി ഗ്രൂ​​​പ്​ ത​​​ല​​​വ​​​ൻ ഗൗ​​​തം അ​​​ദാ​​​നി​​​ക്കെതിരായ അ​​​മേ​​​രി​​​ക്ക​​​ൻ കോ​ട​തിയുടെ കുറ്റപത്രം സംബന്ധിച്ച് പാർലമെന്‍റിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് എം.പിമാരായ ഡീൻ കുര്യാക്കോസും മാണിക്കം ടാഗോറും  ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

അദാനി വിഷയത്തിലുള്ള മോദി സർക്കാറിന്‍റെ മൗനം ഇന്ത്യയുടെ അഖണ്ഡതയെയും സമ്പദ്‌വ്യവസ്ഥയെയും ആഗോള പ്രശസ്തിയെയും തകർക്കുന്നു. ഉത്തരവാദിത്തം സർക്കാർ ഉറപ്പാക്കണം. അദാനിയുമായും അദാനിയുടെ അഴിമതിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ ഗൗ​തം അ​ദാ​നി​യും സം​ഘ​വും ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പു​തി​യൊ​രു ത​ട്ടി​പ്പി​ന്റെ ക​ഥയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​​​ന്ത്യ​​​യി​​​ൽ സൗ​രോ​ർ​ജ ക​​​രാ​​​റു​​​ക​​​ൾ ല​ഭി​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ൻ​തു​ക കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി​​​യ​​​തി​​​നും ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ​​​ക​​​രെ ക​​​ബ​​​ളി​​​പ്പി​​​ച്ച​​​തി​​​നും അ​​​ദാ​​​നി ഗ്രൂ​​​പ്​ ത​​​ല​​​വ​​​ൻ ഗൗ​​​തം അ​​​ദാ​​​നി​​​ക്കും അ​​​ന​​​ന്ത​​​ര​​​വ​​​ൻ സാ​​​ഗ​​​ർ അ​​​ദാ​​​നി​​​ക്കു​​​മെ​​​തി​​​രെയാണ് ന്യൂ​​​യോ​​​ർ​​​ക് കോ​​​ട​​​തി കു​​​റ്റം ചു​​​മ​​​ത്തി​​​യത്.

അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ക​മ്പ​നി ഉ​ൽ​പാ​ദി​പ്പി​ച്ച സൗ​രോ​ർ​ജം ഉ​യ​ർ​ന്ന വി​ല​ക്ക് വാ​ങ്ങാ​നാ​യി അ​ദാ​നി ഗ്രൂ​പ് ആ​ന്ധ്ര, ഒ​ഡി​ഷ, ജ​മ്മു-​ക​ശ്മീ​ർ, ത​മി​ഴ്നാ​ട്, ഛത്തി​സ്ഗ​ഢ്​ എ​ന്നി​വി​ട​ങ്ങ​ളി​​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​താണ്ട്​ 2098 കോ​ടി രൂ​പ കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന​താ​ണ് കേ​സ്. ഇ​ങ്ങ​നെ​യൊ​രു ട്രാ​ക്ക് റെ​ക്കോ​ഡു​ള്ള ക​മ്പ​നി, രാ​ജ്യ​ത്ത് നി​ക്ഷേ​പ സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ നി​യ​മ​ത്തി​​ലെ ഈ ​പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് അ​ദാ​നി​ക്കും അ​ന​ന്ത​ര​വ​നു​​മെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലെ അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം, സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ക​ച്ച​വ​ട താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി വി​ദേ​ശ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​ക്കൂ​ലി ന​ൽ​കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം ‘ലോ​ബി​യി​ങ്’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച്, നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​വും പാ​ടി​ല്ല. ഇ​ത് ര​ണ്ടും തെ​ളി​വു​സ​ഹി​തം ന്യൂ​യോ​ർ​ക്​ കോ​ട​തി പി​ടി​കൂ​ടി​യ​​തോ​ടെ​യാ​ണ് അ​ദാ​നി​ക്ക് കു​രു​ക്ക് മു​റു​കി​യ​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ, അ​ദാ​നി​ത്ത​ട്ടി​പ്പു​ക​ളു​ടെ മൂ​ന്നാ​മ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​ദാ​നി​യും കൂ​ട്ട​രും രൂ​പ​പ്പെ​ടു​ത്തി​യ ‘കൃ​ത്രി​മ ഓ​ഹ​രി’​ക​​ളെ സം​ബ​ന്ധി​ച്ചും ‘അ​ക്കൗ​ണ്ടി​ങ് വ​ഞ്ച​ന’​യെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു 2023 ജ​നു​വ​രി​യി​ൽ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ഓ​ഹ​രി വി​പ​ണി​യി​ൽ​ത്തന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്റെ വി​ശ്വാ​സ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി കേ​വ​ല​മൊ​രു ആ​രോ​പ​ണ​മെ​ന്ന് വാ​ദി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ അ​ന്ന് അ​ദാ​നി​ക്കും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച കേ​​ന്ദ്ര ​സ​ർ​ക്കാ​റി​നും ഒ​രു​പ​രി​ധി​വ​രെ ക​ഴി​ഞ്ഞു.

ഏ​താ​ണ്ട് ആ​റുമാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ, രാ​​​ജ്യാ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​ട്ടാ​​​യ്മ​​​യാ​​​യ ഓ​​​ർ​​​ഗ​​​നൈ​​​സ്​​​ഡ് ക്രൈം ​​​ആ​​​ൻ​​​ഡ് ക​​​റ​​​പ്ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ങ് പ്രോ​​​ജ​​​ക്ട് (​ഒ.​​​സി.​​​സി.​​​ആ​​​ർ.​​​പി) ​മ​റ്റൊ​രു വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി. അ​​​ദാ​​​നി​​​യു​​​ടെ കു​​​ടും​​​ബ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മൗറീഷ്യസിൽ ക​​​ട​​​ലാ​​​സ് ക​​​മ്പ​​​നി​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് ലി​​​സ്റ്റ​​​ഡ് ക​​​മ്പ​​​നി ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഡോ​​​ള​​​ർ ര​​​ഹ​​​സ്യ​​നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​ന്റെ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് അ​വ​ർ പു​റ​ത്തു​വി​ട്ട​ത്. ഗൗ​​​​​തം അ​​​​​ദാ​​​​​നി​​​​​യു​​​​​ടെ ​സ​​​ഹോ​​​ദ​​​ര​​​ൻ വി​​​​​നോ​​​​​ദ് അ​​​​​ദാ​​​​​നി​​​​​യു​​​​​ടെ വ്യ​​​​​വ​​​​​സാ​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളു​​​​​മൊ​​​​​ത്തു​​​​​ചേ​​​​​ർ​​​​​ന്ന് അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പി​​​​​ന്റെ ഓ​​​​​ഹ​​​​​രി​​മൂ​​​​​ല്യ​​​​​ത്തി​​​​​ൽ ത​​​​​ട്ടി​​​​​പ്പി​​​​​ലൂ​​​​​ടെ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​രു​ന്നു ക​​​​​​ണ്ടെ​​​​​ത്ത​​​​​ൽ.

ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ൽ അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്റെ ആ​​​സ്തി​​മൂ​​​ല്യം കൃ​​​ത്രി​​​മ​​​മാ​​​യി പെ​​​രു​​​പ്പി​​​ച്ചു​​കാ​​​ട്ടാ​​​നും ഇ​​​ന്ത്യ​​​യി​​​ലെ ച​​​ട്ട​​​ങ്ങ​​​ൾ മ​​​റി​​​ക​​ട​​​ക്കാ​​​നും അ​​​തു​​​വ​​​ഴി ക​​​ള്ള​​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്കാ​​​നു​​​മൊ​​​ക്കെ​​​യു​​​ള്ള അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്റെ ഗൂ​​​ഢ​​​നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. 2014ൽ, ​​​​മോ​​​ദി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മ്പോ​​​ൾ അ​​​ര ല​​​ക്ഷം കോ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്റെ ആ​​​സ്തി​​​മൂ​​​ല്യം; അ​​​തി​​​പ്പോ​​​ൾ 11 ല​​​ക്ഷം കോ​​​ടി ക​​​വി​​​ഞ്ഞി​​​രി​​​ക്കു​​​ന്നു.

Tags:    
News Summary - Congress adjournment motion notice in Lok Sabha on the issue of indictment of Gautam Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.