ഗോധ്ര തീവെപ്പ് ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് പട്ടേല്‍ സമര നേതാവ്

അഹ്മദാബാദ്: 2002ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്തതാണ് ഗോധ്ര ട്രെയിന്‍ തീവെപ്പെന്ന് പട്ടേല്‍ സമര നേതാവ് രാഹുല്‍ ദേശായി. ഹിന്ദുക്കള്‍ ഒന്നിച്ചുനിന്നില്ളെങ്കില്‍ മുസ്ലിംകള്‍ തങ്ങളെ കൊല്ലുമെന്ന ഭീതിയുണ്ടാക്കാനാണ് ട്രെയിന്‍ തീവെച്ചതെന്നും ദേശായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
ട്രെയിനിന് തീവെച്ചത് മുസ്ലിംകളാണോ എന്നറിയില്ല. എന്നാല്‍, അത് ബി.ജെ.പി കൃത്യമായി ആസൂത്രണംചെയ്ത പദ്ധതിയായിരുന്നു. ഇപ്പോഴും മുസ്ലിംകള്‍ കലാപമുണ്ടാക്കുമോയെന്ന ഭയം ഗുജറാത്തിലുണ്ട്. എന്നാല്‍, മുസ്ലിംകളല്ല, ബി.ജെ.പിയാണ് കലാപം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പി വര്‍ഷങ്ങളായി മുസ്ലിംകളെ ഭയപ്പെടുത്തി ഭരിക്കുക എന്ന ആശയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ ഒരു സംഘം സബര്‍മതി എക്സ്പ്രസിന് തീവെക്കുകയും 59 യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 31 മുസ്ലിംകളെ ഇതുസംബന്ധിച്ച് ശിക്ഷിക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.