ഞാൻ ദേശ വിരുദ്ധനെന്ന് ഇന്ത്യ ടുഡേ ഗ്രൂപ് കണ്‍സള്‍ടിങ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. അഫ്സല്‍ ഗുരുവിനെ അനുകൂലിക്കുന്നവരെ ജിഹാദികളായി മുദ്ര കുത്തുകയല്ല, അവരുമായി ആശയ സംവാദം നടത്തുകയാണ് വേണ്ടതെന്ന് സര്‍ദേശായി എഴുതുന്നു. ജനുവരി 30ന് ഇന്ത്യ മുഴുവന്‍ ഗാന്ധിയെ ഓര്‍മ്മിക്കുമ്പോള്‍ ഹിന്ദുമഹാസഭയും സാക്ഷി മഹാരാജും ഗോഡ്സയെ പ്രശംസിക്കുകയാണ്. ഇത് രാജ്യദ്രോഹമല്ളേയെന്നും ഹിന്ദുസ്ഥാന്‍ ടൈംസിൽ എഴുതിയ ലേഖനത്തില്‍ സര്‍ദേശായി ചോദിക്കുന്നു.
ലേഖനത്തിന്‍െറ സംക്ഷിപ്ത രൂപം ചുവടെ
ദേശ വിരുദ്ധന്‍ എന്ന വിളികേട്ടപ്പോള്‍ ആദ്യമൊക്കെ എനിക്ക് ദേഷ്യമാണ് വന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ദേശ സ്നേഹ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യപ്പെടുന്ന കാലത്ത് ദേശ വിരുദ്ധനാണെന്നു
ഉറക്കെ പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. കാരണം ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന അര്‍ട്ടിക്ക്ള്‍ 19ല്‍ വിശ്വസിക്കുന്നതുകൊണ്ട്. അക്രമണങ്ങള്‍ക്ക് വഴിയൊരുക്കുമ്പോഴും വിദ്വേഷ പ്രസംഗം നടത്തുമ്പോഴൂം മാത്രമാണതിനു നിയന്ത്രണമുള്ളത്.
വിദ്വേഷ സംസാരത്തെ കുറിച്ച് തുറന്ന ചര്‍ച്ച സംഘടിപ്പിക്കേണ്ടതുണ്ട്. രാമജന്‍മ ഭൂമിയുടെ ആളുകള്‍ ഹിന്ദു രാഷ്ട്രം വേണമെന്ന് പരസ്യമായി പറയുന്നു. ജോ ഹിന്ദ് ഹിത് കി ബാത് കരേഗാ വഹീ ദേശ് പീ രാജ് കരേഗാ എന്നാണ് അവരുടെ മുദ്രാവാക്യം. സമുദായിക സ്്പര്‍ധയുണ്ടാക്കുന്നതും നിയമ വിരുദ്ധവുമല്ളേ അത്. രാജ് കരേഗാ ഖാലിസ്ഥാന്‍ എന്നാണ് ഖാലിസ്ഥാനികളുടെ മുദ്രാവാക്യം. ഇത് രാജ്യദ്രോഹമാണോ അല്ളേ? ബല്‍വിന്ദ് സിങ് പഞ്ചാബ് സംസ്ഥാനത്തിന്‍െറ രൂപീകരണത്തിന് എതിരായിരുന്നു. എന്നാല്‍ അതിന് എതിരായിട്ടാണ്് സുപ്രീംകോടതിയുടെ വിധിയുണ്ടായത്.
അതെ ഞാന്‍ ദേശ വിരുദ്ധനാണ്. കാരണം പാര്‍ലമെന്‍റ് ആക്രമണത്തില്‍ കുറ്റകാരനെന്നു വിധിച്ച അഫ്സല്‍ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് ഞാന്‍ കരുതുന്നില്ല. ഭാരതത്തിന്‍െറ നാശവും അഫ്സല്‍ ഗുരുവിനെ രക്ത സാക്ഷിയെന്നും വിളിച്ച മുദ്രാവാക്യവും കേട്ടു. ഇതെല്ലാം ഗവണ്‍മെന്‍െറിന് എതിരാണ്. എന്നാല്‍, അഫ്സലിനെ ആശയപരമായി പിന്തുണക്കുന്നവര്‍ ജിഹാദികളാകുന്നതും രാജ്യദ്രോഹികളാകുന്നതും എങ്ങനെയാണ്?
അതെ ഞാന്‍ ദേശ വിരുദ്ധനാണ്. ബഹുസ്വര ജനാധിപത്യത്തില്‍ കാശ്മീരിലെ വിഘടന വാദികളുമായും വടക്കുകിഴക്കില്‍ സ്വയം ഭരണം ആവിശ്യപ്പെടുന്നവരുമായും ചര്‍ച്ച നടത്തണം. കാശ്മീരിലെയും ഇംഫാലിലെയും എഫ്.ഐ.ടി.ഐ, ജെ.എന്‍.യു തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതും കേള്‍ക്കണം. നിയമ ലംഘകരെ ശിക്ഷിക്കണം. എന്നാല്‍ വിയോജിപ്പ് ഉയര്‍ത്തുന്നവരുമായി ഇടപഴകാനുള്ള കഴിവ് കൈവിടരുത്. ആവിഷ്കാര സ്വാതന്ത്ര്യം പോലെ വിയോജിക്കാനുള്ള സ്വാതന്ത്രവും മൗലികാവകാശമാണ്. ടെലിവിഷനിലിയാലും തെരുവിലായാലും ബദല്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്നതല്ല ഇന്തയെ കുറിച്ചുള്ള എന്‍െറ സങ്കല്‍പം.
അതെ ഞാന്‍ ദേശ വിരുദ്ധന്‍ തന്നെയാണ്. ദേശീയതയെ കുറിച്ച ഇരട്ടത്താപ്പില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അഫ്സല്‍ഗുരുവിനെ അനുകൂലിക്കുന്നത് കുറ്റകരമാണെങ്കില്‍ ജമ്മുകാശ്മീര്‍ നിയമസഭയിലെ പകുതി പേരും രാജ്യദ്രോഹികളാണ്. അവിടുത്തെ പി.ഡി.പിയുമായാണ് ബി.ജെ.പി സഖ്യമുണ്ടാക്കിയിരിക്കുന്നത്. അത് കുറ്റകരമല്ളേ. നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് അഫ്സല്‍ഗുരു തൂക്കിലേറ്റപ്പെടാന്‍ കാരണമെന്നായിരുന്നു പി.ഡി.പി പ്രതികരിച്ചിരുന്നത്. കാശ്മീര്‍ യുവാക്കള്‍ അഫ്സല്‍ഗുരുവിനെ കുടുക്കിയതായിട്ടാണ് വിശ്വസിക്കുന്നതെങ്കില്‍ നിയമപരമായും രാഷ്ട്രീയ ചര്‍ച്ചകള്‍ കൊണ്ടുമാണ് അതിനെ നേരിടേണ്ടത്. അതല്ലാതെ അവരെ ജിഹാദികളായി മുദ്രകുത്തുകയല്ളേ വേണ്ടത്. ജനുവരി 30ന് ഇന്ത്യ മുഴുവന്‍ ഗാന്ധിയെ ഓര്‍മ്മിക്കുമ്പോള്‍ ഹിന്ദുമഹാസഭയും സാക്ഷി മഹാരാജും ഗോഡ്സയെ പ്രശംസിക്കുകയാണ്. ഇത് രാജ്യദ്രോഹമല്ളേ. അധികാര രാഷ്ട്രീയം അവരുടെ താല്‍പര്യത്തിന് അനുസരിച്ചല്ളേ ദേശീയതയെ നിര്‍വചിക്കുന്നത്.
ഞാന്‍ ദേശ വിരുദ്ധനാണ. കാരണം ഗായത്രി മന്ത്രം ജപിച്ച് എഴുന്നേല്‍ക്കുന്ന അഭിമാനിയായ ഹിന്ദുവാണ് ഞാന്‍. ഒപ്പം ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാദമനുസരിച്ച് അത് രാജ്യ വിരുദ്ധമാണ്. പാകിസ്താനിലേക്ക് നാടുകടത്തപ്പെടേണ്ട കുറ്റം. രാജ്യത്തെ ഭക്ഷണ വൈവിധ്യങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു. ക്രിസ്മസിനും ഈദിനൂം ദീപാവലിക്കുമെല്ലാം അയല്‍ക്കാരോടൊപ്പം ഇഷ്ടപ്പെട്ട ഭക്ഷണം ഞാന്‍ കഴിക്കുന്നു.
ഞാന്‍ ദേശ വിരുദ്ധനാണ്. കാരണം ഭാരത മാതായുടെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച നിയമ വിരുദ്ധരായ നിയമജ്ഞര്‍ക്കെതിരെ ഞാന്‍ പോരാടും. ഡിസംബര്‍ 31ലെ നിര്‍ണായക ദിനത്തിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം മറക്കരുത്. അതേ സമയം കപട ദേശീയ വാദികള്‍ക്കെതിരെ പോലീസ് ഒന്നും ചെയ്യുന്നില്ല. ജവാന്‍മാരുടെ ത്യാഗത്തെ വിലമതിക്കുന്ന അഭിമാനിയായ ഇന്ത്യക്കാരനാണ് ഞാന്‍. ഉദ്യേഗസ്ഥ വൃന്ദത്തിന്‍െറ കെണിയില്‍ പെടാതെ അവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭ്യമാകണമെന്ന് ഞാന്‍ ആവിശ്യപ്പെടുന്നത്. സ്വവര്‍ഗ രതിക്കാരുടെ അവകാശങ്ങളെ അനുകൂലിക്കുന്നതും വധ ശിക്ഷയെ എതിര്‍ക്കുന്നതും അതുകൊണ്ടാണ്. മതത്തിന്‍െറയും ജാതിയുടെയും ലിംഗത്തിന്‍െറയും പേരിലുള്ള അതിക്രമങ്ങളൊന്നും തന്നെ അംഗീകരിക്കാന്‍ കഴിയുകയില്ല.
എന്നെ രാജ്യദ്രോഹിയാക്കിയാലൂം അലോസരപ്പെടുത്തുന്ന പൊതു ഇടങ്ങളില്‍ വിളിച്ചു ഇത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അംബേദ്കര്‍ വിഭാവന ചെയ്ത ഭരണഘടനയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഒട്ടേറെ വൈവിധ്യങ്ങളുള്ള സമൂഹത്തില്‍ ഒരു ജാതി, ഒരു ദേശം, ഒരു മതം ,ഒരു സംസ്കാരം എന്ന പേരില്‍ സാംസ്കാരിക ദേശീയത അടിച്ചേല്‍പിക്കുവാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.