നിരാഹാരസമരം: ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലാക്കി

സൂറത്ത്: ജയിലില്‍ നിരാഹാരം അനുഷ്ഠിച്ച പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേലിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. രാജ്യദ്രോഹമുള്‍പ്പെടെ കേസുകളില്‍ പ്രതിയായി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ലജ്പുര്‍ ജയിലില്‍ കഴിയുന്ന ഹാര്‍ദിക് പട്ടേല്‍ മൂന്നു ദിവസം മുമ്പാണ് നിരാഹാരസമരം തുടങ്ങിയത്. കഴിഞ്ഞദിവസം തളര്‍ച്ചയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ ഹോസ്പിറ്റലിലെ ജയില്‍വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഒ.ബി.സി വിഭാഗത്തില്‍പെടുത്തി സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്  പട്ടേല്‍സമുദായം സമരരംഗത്തുള്ളത്.
ഹാര്‍ദിക്കിന്‍െറ വലംകൈയായിരുന്ന കേതന്‍ പട്ടേല്‍, ചിരാഗ് പട്ടേല്‍, ദിനേഷ് ഭംഭാനിയ എന്നിവര്‍ അനുരഞ്ജന സാധ്യതതേടി കഴിഞ്ഞയാഴ്ച ജയിലില്‍നിന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് എഴുതിയ കത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഈ കത്തില്‍ ഹാര്‍ദിക്കിന്‍െറ ഒപ്പുണ്ടായിരുന്നില്ല. ഇത് ഇവര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി നിലപാട് കടുപ്പിച്ച് ഹാര്‍ദിക് നിരാഹാരം തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.