ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട വിദ്യാര്‍ഥി നേതാക്കള്‍ രാത്രിനേരത്ത് പ്രത്യക്ഷപ്പെട്ട് വിദ്യാര്‍ഥികളോട് സംസാരിച്ചതോടെ ജെ.എന്‍.യു കാമ്പസിനകത്ത് നാടകീയ രംഗങ്ങള്‍. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ഉമര്‍ ഖാലിദും മറ്റു നാലു പേരുമാണ് തടിച്ചുകൂടിയ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചത്. ഇവര്‍ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ കാമ്പസിനു പുറത്ത് പൊലീസുമത്തെിയതോടെ എന്തും സംഭവിക്കുമെന്ന പ്രതീതിയായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തെന്നുവരെ അഭ്യൂഹം പരന്നെങ്കിലും അകത്തുകയറാന്‍ അനുമതിക്ക് കാത്തിരിക്കുകയാണെന്നായിരുന്നു പൊലീസ് വിശദീകരണം.
അറസ്റ്റ് സാധ്യത മണത്ത വിദ്യാര്‍ഥികള്‍ അഞ്ചുപേര്‍ക്കു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തും മുദ്രാവാക്യം വിളിച്ചും പ്രതിരോധമൊരുക്കിയപ്പോള്‍ അധ്യാപകരില്‍ ചിലരും പ്രതിഷേധത്തിന്‍െറ ഭാഗമായി. കാമ്പസിനകത്ത് പൊലീസിനു മാത്രമല്ല, മാധ്യമങ്ങള്‍ക്കും പ്രവേശം അനുവദിക്കുന്നില്ളെന്ന് വാഴ്സിറ്റി നേതൃത്വം തീരുമാനമെടുത്തതോടെ പിരിമുറുക്കം കുറഞ്ഞെങ്കിലും പുലര്‍ച്ച വരെ വിദ്യാര്‍ഥികള്‍ കാമ്പസ് പരിസരത്ത് നിലയുറപ്പിച്ചു. അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെയാണ് പൊലീസ് തിരയുന്നത്.
നേരത്തേ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ച ഉമര്‍ ഖാലിദ് തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു തീവ്രവാദ സംഘടനയുമായും ബന്ധമില്ളെന്നും പറഞ്ഞു. തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ അസ്വസ്ഥനാണെന്നും എന്നാല്‍, യോജിച്ച സാഹചര്യം ഉണ്ടെങ്കില്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവര്‍ സൃഷ്ടിച്ച സാഹചര്യംമൂലമാണ് ഒളിവില്‍ കഴിയേണ്ടിവന്നതെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവുകൂടിയായ അശുതോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.