പത്രപ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ചടങ്ങിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോക്കുറ്റം ചുമത്തിയ ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കു പിന്നാലെയും വട്ടമിടുന്നു. ചടങ്ങിന്‍െറ മുഖ്യസംഘാടകന്‍ എന്നുപറയപ്പെടുന്ന ഉമര്‍ ഖാലിദിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സഹപാഠിയും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് നഖ്വിയെ ഏറെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ ജെ.എന്‍.യു വിഷയത്തില്‍ വാര്‍ത്തയെഴുതുന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ മുന്നറിയിപ്പില്ലാതെ ചെന്ന് വിവരശേഖരണം നടത്തുകയായിരുന്നു.
ഉമര്‍ ഖാലിദിന്‍െറയും സുഹൃത്തുക്കളുടെയും ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികശേഖരിച്ച് അന്വേഷണം നേരിടുന്ന വിദ്യാര്‍ഥികളെക്കുറിച്ച് വിവരംതേടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അവരുമായി ഫോണില്‍ ബന്ധപ്പെടാത്തവരുടെ വീടുകളിലും പൊലീസത്തെി. ഈ വിദ്യാര്‍ഥികളില്‍ ആരുമായും ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചിട്ടില്ളെന്ന് പൊലീസ് തിരക്കി വീട്ടിലത്തെിയ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ മാനസ് റോഷന്‍ പറഞ്ഞു.
ഒൗട്ട്ലുക്ക് മാഗസിനിലെ ഭാഷാ സിങ് വീട്ടിലില്ലാത്ത സമയം എത്തിയ പൊലീസുകാര്‍ അമ്മയോടും ഭര്‍ത്താവിനോടും ചില ചിത്രങ്ങള്‍ കാണിച്ച് തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിലെ രണ്ടു ലേഖകരെയാണ് പൊലീസ് ഫോണില്‍ ചോദ്യംചെയ്തത്. ചില കേസുകളില്‍ മാധ്യമപ്രവര്‍ത്തകരോട് വിവരങ്ങള്‍ ചോദിച്ചറിയാറുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ രാത്രി വൈകി വീടുകളില്‍ തിരക്കിച്ചെല്ലുന്നത് പതിവില്ല. അതിനിടെ, പൊലീസ് നടപടി പരിധിവിട്ടതാണെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.ഇത് പത്രസ്വാതന്ത്ര്യത്തിനുമേലുള്ള കൈയേറ്റമാണെന്നും പത്രാധിപസംഘടനകള്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടു സ്വീകരിക്കണമെന്നും പാര്‍ട്ടി വക്താവ് അശുതോഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.