സോണിയക്ക് നന്ദി പറഞ്ഞ് നളിനി


ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ തൂക്കുകയറില്‍നിന്ന്  രക്ഷപ്പെടുത്തിയതിന് നളിനി, സോണിയ ഗാന്ധിക്കും കുടുംബത്തിനും നന്ദി പറഞ്ഞു. വെല്ലൂര്‍ ജയിലിലേക്ക് കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റുന്നതിനിടെ അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു. ‘നിരപരാധിയായ ഞാന്‍ 25 വര്‍ഷമായി ജയിലില്‍ കഴിയുന്നു. ജയിലില്‍വെച്ച് ജന്മംകൊടുത്ത മകള്‍ക്ക് വിവാഹപ്രായമായി. തടവില്‍ കഴിയുന്ന ഭര്‍ത്താവുള്‍പ്പെടെ ഏഴുപേരെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ജയലളിതയോട് അഭ്യര്‍ഥിക്കുന്നു. വധശിക്ഷയില്‍നിന്ന് രക്ഷിച്ച് ജീവപര്യന്തമാക്കി ചുരുക്കിയതിന് സോണിയ ഗാന്ധിയോട് നന്ദി പറയുന്നു. അവസാനമായി രാഹുല്‍ ഗാന്ധിയോട്, മകളെ ഓര്‍ത്തെങ്കിലും തന്നെ മോചിപ്പിക്കാന്‍ ഇടപെടണം’ -നളിനി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.